ഇനി വേണ്ടത് 7കോടിക്കടുത്ത്; മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും
ആടുജീവിതം റിലീസ് ചെയ്ത് 8 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍.
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയഗാഥ രചിക്കുകയാണ് ചിത്രം. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആടുജീവിതത്തിന്റെ ബോക്സ് ഓഫീസ് തേരോട്ടം. അതും പല റെക്കോർഡുകളും തിരുത്തി കുറിച്ചു കൊണ്ട്. ഈ അവസരത്തിൽ ചിത്രം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ആടുജീവിതം റിലീസ് ചെയ്ത് 8 ദിവസത്തിൽ 93 കോടിയോളം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. കേരളത്തിൽ നിന്നുമാത്രം 38 കോടിയോളം നേടിക്കഴിഞ്ഞു. അതേസമയം, ഇന്നോ അല്ലെങ്കിൽ നാളെ രാവിലെയോടെയോ ചിത്രം 100കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ ഏറ്റവും വേഗത്തിൽ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റിൽ ആടുജീവിതവും എത്തിപ്പെടും. അങ്ങനെ ആയാൽ മഞ്ഞുമ്മൽ ബോയ്സും 2018ഉം പിന്നിലോട്ട് പോകും. ഇന്ന് ആടുജീവിതം 100കോടി തൊട്ടാൽ എട്ട് ദിവസത്തിൽ ആകും നേട്ടം. നിലവിൽ 2018 പത്ത് ദിവസവും മഞ്ഞുമ്മൽ ബോയ്സ് 12 ദിവസവും കൊണ്ടാണ് ഈ സവർണ നേട്ടം കൊയ്തിരിക്കുന്നത്.
50 കോടിയോ 100കോടിയോ! അതോ അതുക്കും മേലേയോ? വിഷു ആർക്കൊപ്പമാകും? ഒരു ദിവസം മൂന്ന് റിലീസ്
മാർച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. അമല പോൾ ആയിരുന്നു നായിക കഥാപാത്രമായി എത്തിയത്. ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് വേഷമാണ് ചിത്രത്തിലെ നജീബ് എന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം, എമ്പുരാന്‍റെ പണിപ്പുരയിലാണ് പൃഥ്വിരാജ് ഇപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..