ആറാം ദിവസം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍! ബോക്സ് ഓഫീസില്‍ 'ഇടി' നിര്‍ത്താതെ 'ആര്‍ഡിഎക്സ്': ഇതുവരെ നേടിയത്
ഓഗസ്റ്റ് 25 ന് ഓണം റിലീസ് ആയി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ തന്നെ മികച്ച അഭിപ്രായമാണ് നേടിയത്
ആക്ഷന് പ്രധാന്യമുള്ള സിനിമകള്‍ മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ ഉണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക് എത്തിയപ്പോള്‍ ഇടിയുടെ കൊറിയോഗ്രഫിയും ഡിസൈനിംഗും ചിത്രീകരണരീതികളുമൊക്കെ മാറിയെന്ന് മാത്രം. എന്നിരുന്നാലും ആയോധനകലകളെ അധികരിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ മലയാള സിനിമയില്‍ അന്നും ഇന്നും അപൂര്‍വ്വമാണ്. ഇപ്പോഴിതാ അത്തരം ഒരു ചിത്രം തിയറ്ററുകള്‍ നിറയ്ക്കുകയാണ്. ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ് എന്ന ചിത്രമാണ് അത്.
ഓഗസ്റ്റ് 25 ന് ഓണം റിലീസ് ആയി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ തന്നെ മികച്ച അഭിപ്രായമാണ് നേടിയത്. മറ്റ് ബിഗ് റിലീസുകളും ഉണ്ടായിരുന്നതിനാല്‍ ഏറ്റവും ചെറിയ സ്ക്രീനുകളാണ് ആര്‍ഡിഎക്സിന് റിലീസിനായി ലഭിച്ചിരുന്നതെങ്കില്‍ ആദ്യ വാരാന്ത്യത്തിന് ശേഷം ചിത്രം പല തിയറ്റര്‍ കോംപ്ലെക്സുകളിലും വലിയ സ്ക്രീനുകളിലേക്ക് മാറ്റപ്പെട്ടു. റിലീസ് ദിനം മുതല്‍ അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ നിരവധി അഡീഷണല്‍ ഷോസ് ആണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന്‍റെ ആറാം ദിനമായ ഇന്നലെ കളക്ഷനില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി ചിത്രം. റിലീസിന് ശേഷം ആര്‍ഡിഎക്സിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷന്‍ ഇന്നലെയാണ്! 4 കോടിയില്‍ ഏറെയാണ് ഇന്നലെ മാത്രം ചിത്രത്തിന് ലഭിച്ചത്.
കേരളത്തിലെ ആറ് ദിവസത്തെ കളക്ഷന്‍ പരിഗണിച്ചാല്‍ ചിത്രം 18 കോടി നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കണക്കുകള്‍ പരിഗണിച്ചാല്‍ 30 കോടിയിലേക്ക് വൈകാതെ എത്തും ചിത്രമെന്നും അവര്‍ പറയുന്നു. അതേസമയം മലയാളത്തില്‍ നിന്നുള്ള അടുത്ത 50 കോടി ക്ലബ്ബ് ചിത്രമാവാനുള്ള എല്ലാ സാധ്യതകളും ആര്‍ഡിഎക്സ് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ALSO READ : ഇരിങ്ങാലക്കുടയിലെ ഓണാഘോഷത്തിൽ താരമായി നിവിൻ; ഒഴുകിയെത്തിയത് ജനസാഗരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക