തമിഴ് സിനിമയെ രക്ഷിക്കാന്‍ വിശാലിനായോ?: രത്നം ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ
ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. തമിഴിന് പുറമേ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു.
ചെന്നൈ: വലിയ ഹിറ്റുകളും വലിയ റിലീസുകളും ഇല്ലാതെയാണ് തമിഴ് സിനിമ കടന്നു പോകുന്നത്. അതിനിടയിലാണ് നടന്‍ വിശാല്‍ നായകനായി എത്തുന്ന രത്നം റിലീസായത്. തമിഴില്‍ ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ആദ്യ വാരാന്ത്യത്തില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. തമിഴിന് പുറമേ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. ചിത്രം മൂന്ന് ദിവസത്തില്‍ ബോക്സോഫീസില്‍ നിന്നും 6.75 കോടി നേടിയെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍.കോം കണക്കുകള്‍ പറയുന്നത്.
ആദ്യ ദിനത്തില്‍ ചിത്രം 2.45 കോടിയാണ് കളക്ഷന്‍ നേടിയത്. ഇതില്‍ 1.75 കോടി തമിഴില്‍ നിന്നും. 70 ലക്ഷം തെലുങ്കില്‍ നിന്നുമായിരുന്നു. രണ്ടാം ദിനം 2.15 കോടി നേടി. ഇതില്‍ തമിഴ് കളക്ഷന്‍ 1.6 കോടി ആയിരുന്നു. മൂന്നാം ദിനം ഞായറാഴ്ച ആദ്യ കണക്കുകള്‍ പ്രകാരം 2.15 കോടിയാണ് രത്നം നേടിയിരിക്കുന്നത്. അടുത്ത കാലത്ത് ഗില്ലി റിറിലീസ് മാറ്റി നിര്‍ത്തിയാല്‍ തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണ് രത്നത്തിന് ലഭിച്ചത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഹരി സംവിധാനം ചെയ്ത ചിത്രമാണ് രത്നം. വിശാലുമായി ചേര്‍ന്ന് ഹരി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രിയ ഭവാനി ശങ്കർ, യോഗി ബാബു, മുരളി ശർമ, സമുദ്രകനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നിലവില്‍ ക്യാപ്റ്റന്‍ മില്ലന്‍, അയലന്‍, ലാല്‍സലാം എന്നീ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ തമിഴ് ബോക്സോഫീസിലെ ഏറ്റവും കൂടുതല്‍ ആദ്യവാരാന്ത്യ ബോക്സോഫീസ് കളക്ഷന്‍ നേടിയ ഈ വര്‍ഷത്തെ ചിത്രമാണ് രത്നം.
പ്രേമലു, ഒരു പ്രേതലു ആയാല്‍: ചിരിപ്പടം പേടിപ്പിക്കുന്ന പടമായി മാറി, വീഡിയോ വൈറല്‍.!
റിയാലിറ്റി ഷോയിൽ തങ്ങളെ കോമാളിയാക്കി, സങ്കടം പറഞ്ഞ് ശൈത്യയും അമ്മ ഷീനയും