ക്രിസ്മസ് റിലീസുകള്‍ വന്നിട്ടും 'പുഷ്പ'യെ തൊടാന്‍ പറ്റുന്നില്ല: 69 കോടി കൂടി നേടിയാല്‍ ചരിത്രം !
പുഷ്പ 2: ദി റൂൾ നാലാം ആഴ്ചയിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ഇന്ത്യയിൽ 23 ദിവസം കൊണ്ട് 1128.85 കോടി രൂപ നേടി.
മുംബൈ: അല്ലു അർജുന്‍റെ പുഷ്പ 2: ദി റൂൾ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷൻ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സാക്‌നിൽക് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ വെറും 23 ദിവസം കൊണ്ട് ചിത്രം 1128.85 കോടി രൂപ നേടിയിട്ടുണ്ട്. ബേബി ജോൺ, മാർക്കോ, ബറോസ്, മാക്‌സ് തുടങ്ങിയ പുതിയ റിലീസുകളിൽ നിന്ന് മത്സരം നേരിടുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ സ്ഥിരതയുള്ള പ്രകടനം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ ഒരു നേട്ടമാണ്.
അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം. നാലാമത്തെ വെള്ളിയാഴ്ച ഇന്ത്യയില്‍ 8.75 കോടി രൂപ നേടി, ഇതോടെ മൊത്തം ആഭ്യന്തര വരുമാനം 1128.85 കോടി രൂപയായി. റിലീസിന് മുമ്പുള്ള സ്‌പെഷ്യൽ ഷോകളിൽ ചിത്രം 10.65 കോടി രൂപ നേടിയിരുന്നു ചിത്രം, ഇന്ത്യയിൽ ഏകദേശം 175 കോടി രൂപ ഒപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. അതിനുശേഷം ആദ്യ ആഴ്‌ചയിൽ 725.8 കോടിയും രണ്ടാം ആഴ്‌ചയിൽ 264.8 കോടിയും മൂന്നാം ആഴ്‌ചയിൽ 129.5 കോടിയും ചിത്രം നേടി.
ചിത്രത്തിന്‍റെ ഏറ്റവും പുതിയ ആഗോള കളക്ഷൻ പ്രഖ്യാപിച്ച് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ടാ്. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ചിത്രം 1719.5 കോടി ആഗോളതലത്തില്‍ നേടി. ഏറ്റവും വേഗത്തിൽ 1700 കോടി കടന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2 മാറി. ഇതിന് മുമ്പ് ആഗോളതലത്തിൽ 1788 കോടി നേടിയത് ബാഹുബലി 2 മാത്രമാണ്. ദംഗൽ 2000 കോടി കടന്നെങ്കിലും ചൈനയിൽ റിലീസ് ചെയ്തതിന് ശേഷമാണ് അത് സംഭവിച്ചത്.
69 കോടി കൂടി നേടിയാല്‍ അല്ലു അര്‍ജുന്‍റെ പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാകും. ബാഹുബലി 2വിന്‍റെ റെക്കോഡാണ് പുഷ്പ 2 തകര്‍ക്കുക.
ഹിന്ദി മേഖലയില്‍ ബേബി ജോണിനെ വെട്ടി മാര്‍ക്കോ?: വന്‍ പ്രതികരണം !
വിടുതലൈ 2 വിന് സംഭവിക്കുന്നത്: ഒരാഴ്ചയ്ക്കുള്ളില്‍ വിജയ് സേതുപതി മഞ്ജു ചിത്രം വിജയിച്ചോ?