ബാഹുബലിയുടെ സിംഹാസനം തകര്‍ത്ത്, മന്ത്രിക കളക്ഷന്‍ നേടി പുഷ്പ 2; മുന്നില്‍ ഒരേയൊരു എതിരാളി !
പുഷ്പ 2: ദി റൂൾ 29-ാം ദിവസവും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹിന്ദി പതിപ്പിൽ നിന്നുള്ള വരുമാനം ശ്രദ്ധേയമാണ്, ആഗോളതലത്തിൽ 1799 കോടി രൂപ നേടി ബാഹുബലി 2-നെ മറികടന്നു.
മുംബൈ: അല്ലു അര്‍ജുന്‍ നായകനായ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂൾ അതിന്‍റെ 29-ാം ദിവസവും ഗംഭീരമായ ബോക്സോഫീസ് കുതിപ്പ് തുടരുകയാണ്. ആ ആക്ഷന്‍ ചിത്രം ജനുവരി 2 വ്യാഴാഴ്ച മുന്‍ദിവസത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം ഇന്ത്യയിലെ കളക്ഷനില്‍ ഇടിവ് നേരിട്ടെങ്കിലും ക്രിസ്മസ് റിലീസുകളെക്കാള്‍ കൂടിയ കളക്ഷനാണ് നേടിയിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 വിവാദങ്ങൾക്കിടയിലും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തി എഴുതി മുന്നേറുകയാണ്. ഇൻഡസ്ട്രി ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നില്‍ക്.കോം കണക്ക് അനുസരിച്ച് പുഷ്പ 2 വ്യാഴാഴ്ച മൊത്തം 5.1 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
ഹിന്ദി പതിപ്പില്‍ നിന്നാണ് കൂടിയ വരുമാനം 3.75 കോടി രൂപ കളക്ഷന്‍ ചിത്രത്തിന് ലഭിച്ചു. തെലുങ്കിൽ നിന്ന് 1.18 കോടി രൂപയും തമിഴിൽ നിന്ന് 15 ലക്ഷം രൂപയും കന്നഡ, മലയാളം എന്നിവിടങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും ചിത്രം നേടി. ഹിന്ദി പതിപ്പ് വലിയ തളര്‍ച്ചയില്ലാതെ കളക്ഷന്‍ നേടുന്നത് ചിത്രത്തിന് വന്‍ തോതില്‍ ഗുണം ചെയ്യുന്നുണ്ട്.
പുഷ്പ 2 29 ദിവസത്തിന് ശേഷം ഒരു പുതിയ നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ മൊത്തം ഇന്ത്യ നെറ്റ് കളക്ഷന്‍ 1189.85 കോടി രൂപയായി. നാലാം ആഴ്ചയിൽ മാത്രം ചിത്രം നേടിയത് 69.75 കോടി രൂപ യാണ്.
പുഷ്പ 2 പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സിന്‍റെ കണക്കനുസരിച്ച്, പുഷ്പ 2 ആഗോളതലത്തിൽ 1799 കോടി രൂപ നേടിയിട്ടുണ്ട്. ഈ നേട്ടത്തോടെ, 1788 കോടി രൂപ നേടിയ എസ്എസ് രാജമൗലിയുടെ ബാഹുബലി 2-നെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമെന്ന സ്ഥാനം ഇനി പുഷ്പ 2വിന് സ്വന്തമാണ്. ആമീര്‍ ഖാന്‍റെ ദംഗല്‍ മാത്രമാണ് പുഷ്പ 2വിന് മുന്നില്‍ ഉള്ളത്.
അങ്ങനെ അതും വീഴ്ത്തി, പുതുവര്‍ഷ രാവില്‍ ഞെട്ടിച്ച് പുഷ്പരാജ്; ഇനി വേണ്ടത് മന്ത്രിക സംഖ്യ !
'പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം'; 'പുഷ്‍പ 2' ന് ശേഷം എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം ഇതാണ്