ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇനി 'മൂന്നാമന്‍': പുതിയ ചരിത്രം കുറിച്ച് പുഷ്പ 2

ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ പുഷ്പ 2വിന് ചരിത്ര നേട്ടം.

Pushpa 2 box office Allu Arjuns movie beats RRR KGF 2 to become 3rd highest-grossing Indian film

മുംബൈ: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുന്നു. ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്. പുഷ്പയ്ക്ക് മുന്നില്‍ ബാക്കിയുള്ളത് ബാഹുബലി 2വും ദംഗലും മാത്രമാണ്. 

റിലീസായി 12 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആഗോള കളക്ഷനില്‍ എസ്എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (1230 കോടി) കെജിഎഫ് 2 (1215 കോടി) എന്നിവയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ 2000 കോടി, രജമൌലി തന്നെ സംവിധാനം ചെയ്ത ബാഹുബലി 2 1790 കോടി എന്നിവ മാത്രമാണ് പുഷ്പ 2വിന് മുന്നിലുള്ളത്. പുഷ്പ 2 ബാഹുബലി 2 കളക്ഷന്‍ മറികടന്നേക്കും എന്നാണ് വിവരം. 

പുഷ്പ 2 രണ്ടാം ചൊവ്വാഴ്ച 27.75 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നത്. ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം പുഷ്പ 2 930 കോടി നേടിയെന്നാണ് കണക്ക്. രണ്ടാം തിങ്കളാഴ്ചത്തെ കളക്ഷന്‍ വച്ച് നോക്കിയാല്‍ 63.7 ശതമാനം ഇന്ത്യന്‍ കളക്ഷനില്‍ ചൊവ്വാഴ്ച ഇടിഞ്ഞിട്ടുണ്ട്. 

അതേ സമയം ഇന്ത്യയില്‍ മൊത്തം കളക്ഷന്‍ 1000 കോടിയിലേക്ക് അടുക്കുകയാണ് പുഷ്പ 2വിന്‍റെത്. അതേ സമയം പുഷ്പ 2 ഹിന്ദി കളക്ഷന്‍ 500 കോടി കടന്നിട്ടുണ്ട്. ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഹിന്ദി ചിത്രങ്ങള്‍ വെറും 7 എണ്ണമാണ്. അതില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേട്ടം കൈവരിക്കുന്ന ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു. 

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. 

വിളിക്കരുതെന്ന് പറഞ്ഞാലും വിളിച്ച് പോകും, 'കടവുളേ...അജിത്തേ': ആരാധകരെ ഞെട്ടിച്ച് അജിത്ത് !

'ഇര, കുറ്റവാളി, ഇതിഹാസം': അനുഷ്ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവിന് തീയതി കുറിച്ചു !

Latest Videos
Follow Us:
Download App:
  • android
  • ios