അങ്ങനെ അതും വീഴ്ത്തി, പുതുവര്‍ഷ രാവില്‍ ഞെട്ടിച്ച് പുഷ്പരാജ്; ഇനി വേണ്ടത് മന്ത്രിക സംഖ്യ !

ഡിസംബർ 31ന് പുഷ്പ 2 ഇന്ത്യൻ ബോക്സ് ഓഫീസിൽ 7.65 കോടി നേടി. ആഗോളതലത്തിൽ 1800 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Pushpa 2 blockbuster set to cross Rs 1800 crore mark globally, aims for Dangals record next

മുംബൈ: പുഷ്‌പ 2: ദി റൂളിന്‍റെ ഭരണമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അവസാന ദിവസവും ഇന്ത്യന്‍ ബോക്സോഫീസില്‍. ബോക്‌സ് ഓഫീസ് കളക്ഷനിൽ കുതിച്ചുചാട്ടത്തിനാണ് ഡിസംബര്‍ 31ന് സാക്ഷ്യം വഹിച്ചത്. സാക്നിൽകിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ചിത്രം 7.65 കോടി രൂപയാണ് കളക്ഷന്‍. അല്ലു അർജുൻ നായകനായ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ഇന്ത്യയിലുടനീളം 600-ലധികം ഷോകളോടെ മൊത്തത്തിൽ 15.51% ഒക്യുപെൻസി ലഭിച്ചു. അതേസമയം, ഹിന്ദി ഭാഷയിൽ, ഇന്ത്യയിൽ ഏകദേശം 3000 പ്രദർശനങ്ങളോടെ ചിത്രം 19.15% ഒക്യുപെൻസിയും ലഭിച്ചു.

പുഷ്പ 2 തെലുങ്കിൽ 1.17 കോടിയും, ഹിന്ദിയിൽ 6.25 കോടി, തമിഴിൽ 20 ലക്ഷം, കന്നഡയിൽ 2 ലക്ഷം, മലയാളത്തിൽ 2 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം നേടിയത്. ജവാൻ ചലച്ചിത്ര നിർമ്മാതാവ് അറ്റ്‌ലി അവതരിപ്പിച്ച വരുൺ ധവാന്‍റെ ബേബി ജോണിനേക്കാൾ നാലിരട്ടി അധികം കളക്ഷന്‍ ഡിസംബര്‍ 31ന് ചിത്രം നേടി. 

വരും ആഴ്ചകളിൽ മത്സരങ്ങളൊന്നുമില്ലാതെ, ആഗോളതലത്തിൽ പുഷ്പ 2 1800 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍  മൈത്രി മൂവി മേക്കേഴ്‌സ് പങ്കിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, ചിത്രത്തിന്‍റെ 25 ദിവസത്തെ ആഗോള ഗ്രോസ് 1760 രൂപയാണ്.

തെലുങ്ക് ഭാഷയിലാണ് ചിത്രം നിർമ്മിച്ചതെങ്കിലും ഹിന്ദി പതിപ്പിൽ നിന്ന് മാത്രം 1100 കോടി രൂപയാണ് ചിത്രം നേടിയത്. 1760 കോടി രൂപയുമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈഫ് ടൈം കളക്ഷന്‍ എന്ന  പ്രഭാസിന്‍റെ ബാഹുബലി 2: ദി കൺക്ലൂഷന്‍റെ റെക്കോർഡ് ഇതിനകം തകർത്തു പുഷ്പ 2. ദംഗലിന്‍റെ 2070.3 കോടി എന്ന റെക്കോഡ് മറികടക്കാന്‍ 300 കോടി എങ്കിലും പുഷ്പ 2 നേടണം. എന്നാല്‍ അത് അസാധ്യമാണോ അല്ലയോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 വില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ദേവി ശ്രീ പ്രസാദ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം. 

അന്താരാഷ്ട്ര അംഗീകരങ്ങള്‍ നേടിയിട്ട് എന്ത്, രാജ്യം ആ ചിത്രത്തെ വേണ്ടപോലെ സ്വീകരിച്ചില്ല: സിദ്ധാര്‍ത്ഥ്

ബോളിവുഡിലുള്ളവര്‍ക്ക് 'തലച്ചോര്‍' ഇല്ല: കടുത്ത വിമര്‍ശനം നടത്തി അനുരാഗ് കശ്യപ്

Latest Videos
Follow Us:
Download App:
  • android
  • ios