ആടുജീവിതത്തിന്റ കുതിപ്പ് എങ്ങോട്ട്?, ആദ്യ തിങ്കളാഴ്‍ച സര്‍വകാല റെക്കോര്‍ഡ്, കേരളത്തില്‍ നേടാനായത്
തിങ്കളാഴ്‍ച ഞെട്ടിച്ച് ആടുജീവിതം.
മലയാളത്തിനറെ എക്കാലത്തെയും വമ്പൻ വിജയ ചിത്രമാകാനുള്ള മുന്നേറ്റത്തിലാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. ആടുജീവിതം ആഗോളതലത്തില്‍ ആകെ 60 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. അതിവേഗം പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന് ആദ്യ തിങ്കളാഴ്‍ചയും വൻ നേട്ടമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
തിങ്കളാഴ്‍ച കേരളത്തില്‍ ആടുജീവിതം 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡാണ് ഇതെന്ന് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും റെക്കോര്‍ഡാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്ന കണക്കുകളാണ്.
കേരളത്തില്‍ മാത്രമല്ല വിദേശത്തും പൃഥ്വിരാജ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ടുകള്‍ കളക്ഷൻ വൻ തുകയില്‍ എത്തുന്നുമെന്ന് സൂചിപ്പിക്കുന്നു. വമ്പൻ ക്യാൻവാസിലെത്തിയിട്ടും ആടുജീവിതത്തിന് 82 കോടി രൂപയോളമാണ് ബജറ്റ് എന്നതും കൗതുകകരമായ ഒരു വസ്‍തുതയാണ്. സംവിധായകൻ ബ്ലസ്സിയാണ് ബജറ്റ് വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ചിട്ടും പൃഥ്വിരാജ് ചിത്രം അത്ഭുതപ്പെടുത്തുന്ന ബജറ്റിലേക്ക് എത്താതിരുന്ന സാഹചര്യത്തില്‍ കളക്ഷനില്‍ നിന്ന് വമ്പൻ ലാഭമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്.
Read More: എത്രയാണ് നേര് ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക