പെരുന്നാളിന് കേരളത്തില്‍ ആടുജീവിതം പണംവാരി, കളക്ഷൻ കണക്കുകള്‍ കേട്ട് ഞെട്ടി മോളിവുഡ്

പെരുന്നാളിന് കേരളത്തില്‍ ആടുജീവിതം ഞെട്ടിക്കുന്ന കളക്ഷൻ നേടിയിരിക്കുന്നു.

Prithviraj starrer Aadujeevithams Kerala collection report out hrk

പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ കേരളത്തില്‍ പെരുന്നാള്‍ ദിവസം മികച്ച നേട്ടമുണ്ടാക്കാൻ പൃഥ്വിരാജിന്റെ ആടുജീവിതത്തിനായിട്ടുണ്ട്. ഇന്നലെ ഏകദേശം നാല് കോടിയോളം കളക്ഷൻ നേടാൻ ആടുജീവിതത്തിന് സാധിച്ചു എന്നാണ് സിനിമാ ട്രേഡ്‍ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ആടുജീവിതം ആഗോളതലത്തില്‍ ആകെ 126 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നാണ് പുതിയ കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുന്നത്.  പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം  ബ്ലസ്സിയാണ്. ഛായാഗ്രാഹണം സാനു കെ എസാണ്.  നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായത് അമലാ പോളാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതം 82 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും ബജറ്റില്‍ ഒരുങ്ങിയ ചിത്രം കളക്ഷനിലും വൻ നേട്ടമുണ്ടാക്കുമ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലസിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്.

Read More: എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios