ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍

ആടുജീവിതം ആ നിര്‍ണായക സംഖ്യയില്‍.

Prithviraj starrer Aadujeevithams global collection report out crosses 50 crore creates record hrk

മലയാളത്തിന്റെ എക്കാലത്തെയും ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. വേഷപ്പകര്‍ച്ചയില്‍ അമ്പരപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതം ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വൻ കുതിപ്പ് നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നുവെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നു. 

ആടുജീവിതം നിര്‍ണായക സംഖ്യയിലെത്തിയത് നാല് ദിവസങ്ങള്‍ കൊണ്ടാണ്. ഇന്നലെ ആടുജീവിതം ആഗോളതലത്തില്‍ 46 കോടിക്ക് മുകളില്‍ നേടിയിരുന്നു. ഇന്നത്തെ ആടുജീവിതത്തിന്റെ ആകെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും പരിഗണിക്കുമ്പോള്‍ 50 കോടി ക്ലബില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് മലയാളത്തിന്റെ വമ്പൻ നേട്ടമായിട്ടാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത്.

റിലീസിനേ മികച്ച അഭിപ്രായമുണ്ടാക്കാൻ പൃഥ്വിരാജ് ചിത്രം ആടുജിവിതത്തിന് കഴിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയിരിക്കുന്നതെന്ന് പൃഥ്വിരാജ് പുറത്തുവിട്ട കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആടുജീവിതം നേടിയ ഓപ്പണിംഗ് കളക്ഷനേക്കാള്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ തെന്നിന്ത്യൻ ചിത്രങ്ങളില്‍ ഗുണ്ടുര്‍ കാരത്തിനും ഹനുമാനുമേ ലഭിച്ചുള്ളൂ.

കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ കണക്കിലെടുത്താൻ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

Read More: ജിന്റോയെ മോഹൻലാല്‍ പൊളിച്ചടുക്കി, ആ വീഡിയോ പ്രദര്‍ശിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios