വെറും 12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം, തുകയുടെ കണക്കുകള്‍ പുറത്ത്

കേരളത്തില്‍ നിന്ന് ആടുജീവിതം അഡ്വാൻസ് ടിക്കറ്റ് വില്‍പനയിൽ നേടിയത്.

Prithviraj starrer Aadujeevitham advance collection report out hrk

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. റിലീസ് മാര്‍ച്ച് 28ന്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുൻകൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്‍മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്‍ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' സിനിമ ബ്ലസ്സി ഒരുക്കുന്നത്.

വായിച്ച പുസ്‍തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. ആദ്യത്തെ വെല്ലുവിളി അതാണ്. നോവലിനപ്പുറം വായനക്കാര്‍ കാണാത്ത കാര്യങ്ങളിലേക്ക് സിനിമയില്‍ എത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. ബെന്യാമിൻ ജീവിതം പുസ്‍തകമായപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നും ബ്ലെസ്സി പ്രേക്ഷകരോട് ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ പലതും കാണിക്കേണ്ട ആവശ്യമില്ല. പറയാതെ പോയത് കൂടുതല്‍ പറയാനാണ് താൻ ശ്രമിച്ചത് എന്നും ബെന്യാമിൻ കാണാത്ത മരുഭൂമിയിലെ കാഴ്‍ചകള്‍ പകര്‍ത്താനാണ് ശ്രമിച്ചത് എന്നും സംവിധായകൻ ബ്ലെസ്സി വ്യക്തമാക്കുന്നു. പുസ്‍കത്തിന്റെ ഒരു ഡോക്യുമെന്റേഷനല്ല ആടുജീവിതം സിനിമ എന്നും ഒരു വ്യക്തിത്വമുണ്ടാകും എന്നും ബ്ലെസ്സി അഭിപ്രായപ്പെട്ടു.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.

Read More: ജീനിയുടെ ബജറ്റ് 100 കോടി, ഫസ്റ്റ് ലുക്കില്‍ തിളങ്ങി ജയം രവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios