വിജയത്തുടർച്ചയ്ക്ക് പൃഥ്വിരാജ്; ഷാജി കൈലാസിന്റെ 'കാപ്പ' ഇതുവരെ നേടിയത്
ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു പൃഥ്വിരാജിന്റെ കഴിഞ്ഞ വർഷത്തെ വിജയ ചിത്രങ്ങൾ.
കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു ആ വിജയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു കാപ്പ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇതുവരെ 25 കോടിയാണ് പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഷാജി കൈലാസ് തന്റെ ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. 2022 ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ 10 കോടി സ്വന്തമാക്കിയിരുന്നു എന്നാണ് വിവരം.
കൊട്ട മധു എന്ന കഥാപാത്രത്തെയാണ് കാപ്പയിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിൻറെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവൽ 'ശംഖുമുഖി'യെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ജി.ആർ. ഇന്ദുഗോപൻ തന്നെയാണ് തയ്യാറാക്കിയത്. നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് നായിക.
'എന്റെ വീഴ്ചകൾ എന്റെ പ്രചോദനമാണ് '; വീഡിയോയുമായി റോബിൻ രാധാകൃഷ്ണൻ
അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമാണ് ‘കാപ്പ’. കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: ഓൾഡ് മങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടർ: മനു സുധാകരൻ, പിആർഒ: ശബരി. പ്രൊമോഷൻ കൺസൾട്ടൻറ്റ്: വിപിൻ കുമാർ.