കണ്ണൂര്‍ സ്ക്വാഡിനെ വീഴ്ത്തി ആനന്ദേട്ടൻ, മൈക്കിളപ്പനും വഴിമാറും ! ലീഡ് നിലനിർത്തി 'ഗുരുവായൂരമ്പല നടയിൽ'
'ജയ ജയ ജയ ജയ' ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രം.
സമീപകാലത്ത് തിയറ്ററുകളിൽ ചിരിവിരുന്ന് സമ്മാനിച്ച സിനിമയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജിനൊപ്പം ബേസിൽ ജോസഫും ഒന്നിച്ചെത്തിയ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുന്നു. ആദ്യദിനം മുതൽ ലഭിച്ച ബോക്സ് ഓഫീസ് കണക്കുകൾ തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനെട്ട് ദിവസം കൊണ്ട് ഗുരുവായൂരമ്പല നടയിൽ എത്ര കളക്ഷൻ നേടി എന്ന വിവരമാണ് പുറത്തുവരുന്നത്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 83.7കോടിയാണ് ഗുരുവായൂരമ്പല നടയിൽ നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കണക്കാണിത്. കേരളത്തിൽ നിന്നുമാത്രം 43.10 കോടി ചിത്രം നേടിയിട്ടുണ്ട്. ഓവർസീസിൽ നിന്നും 33.6 കോടിയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും 7 കോടിയും ചിത്രം കളക്ട് ചെയ്തു.
ഈ കണക്ക് പ്രകാരം മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ കളക്ഷൻ ഗുരുവായൂരമ്പല നടയിൽ മറികടന്നിട്ടുണ്ട്. സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 82കോടിയാണ് കണ്ണൂർ സ്ക്വാഡിന്റെ ആഗോള കളക്ഷൻ. അതേസമയം മമ്മൂട്ടിയുടെ തന്നെ ഭീഷ്മപർവ്വത്തിന്റെ കളക്ഷൻ ചിത്രം മറികടക്കാൻ സാധ്യതയേറെ ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഭീഷ്‍മ പര്‍വം ആകെ 87.65 കോടി രൂപയാണ് നേടിയത്.
പ്രേമലു നേടിയത് 135 കോടി ! പടം ബ്ലോക് ബസ്റ്റർ, നിർമാതാക്കളുടെ ലാഭം പറഞ്ഞ് ദിലീഷ് പോത്തൻ
'ജയ ജയ ജയ ജയ' ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രം ആയിരുന്നു 'ഗുരുവായൂരമ്പല നടയിൽ'. തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..