കുറേക്കാലത്തിന് ശേഷമാണ് മലയാള സിനിമയില്‍ ഇങ്ങനെ; പ്രേമലുവോ, ഭ്രമയുഗമോ ആര് എടുക്കും 'സൂപ്പര്‍ സണ്‍ഡേ'.!
ശനിയാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭ്രമയുഗം 3 കോടിയാണ് ശനിയാഴ്ച നേടിയതെങ്കില്‍ പ്രേമലുവും ഏതാണ്ട് അത്ര തന്നെ നേടി. 2.9- 3 കോടി റേഞ്ചില്‍ ആണ് പ്രേമലുവിന്‍റെ കേരളത്തിലെ ശനിയാഴ്ച കളക്ഷനെന്നാണ് ട്രാക്കര്‍മാരുടെ കണക്ക്.
കൊച്ചി: ഒരേ സമയം രണ്ട് ചിത്രങ്ങള്‍ വന്‍ ഹിറ്റാകുന്ന അവസ്ഥയില്‍ ചലച്ചിത്ര തീയറ്റര്‍ വ്യവസായത്തിന് മികച്ച അവസരമാണ് വാരാന്ത്യങ്ങള്‍. വര്‍ഷത്തിന്‍റെ രണ്ടാം മസത്തില്‍ അത്തരം ഒരു അവസ്ഥയിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നത്. ഫെബ്രുവരി റിലീസുകളായി എത്തിയ ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിക്കുന്നത്.
നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചിത്രം പ്രേമലു, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗം, ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജു മേനോനെ നായകനാക്കി റിയാസ് ഫെരീഫ് സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രം തുണ്ട് എന്നിവയാണ് മലയാളത്തിലെ ഈ മാസമെത്തിയ റിലീസുകള്‍. ഇതില്‍ പ്രേമലു, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ ഫെബ്രുവരി 9 നും ഭ്രമയുഗം ഫെബ്രുവരി 15 നും തുണ്ട് 16 നുമാണ് തിയറ്ററുകളിലെത്തിയത്.
ഇതില്‍ പ്രേമലു, ഭ്രമയുഗം എന്നിവ മികച്ച പ്രതികരണം ഉണ്ടാക്കുന്നു. അതിനാല്‍ തന്നെ ഫെബ്രുവരി 18 ഞായറാഴ്ചത്തെ കളക്ഷന്‍ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ബോക്സോഫീസ്. പ്രേമലു ആദ്യദിനം തന്നെ വന്‍ അഭിപ്രായം നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയെങ്കില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം മികച്ചതെന്ന അഭിപ്രായവുമായി തിയറ്ററുകളില്‍ ആളെ എത്തിച്ചു. അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഭ്രമയുഗം കൂടി എത്തിയതോടെ മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷം ഒരേ സമയം മികച്ച ജനപ്രിയ ചിത്രങ്ങള്‍ ഒരേ സമയം തീയറ്ററില്‍ എന്ന പ്രതിഭാസമാണ് നടന്നിരിക്കുന്നത്.
ശനിയാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭ്രമയുഗം 3 കോടിയാണ് ശനിയാഴ്ച നേടിയതെങ്കില്‍ പ്രേമലുവും ഏതാണ്ട് അത്ര തന്നെ നേടി. 2.9- 3 കോടി റേഞ്ചില്‍ ആണ് പ്രേമലുവിന്‍റെ കേരളത്തിലെ ശനിയാഴ്ച കളക്ഷനെന്നാണ് ട്രാക്കര്‍മാരുടെ കണക്ക്. അതായത് രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 5.9- 6 കോടിയാണ്.
സമീപകാലത്ത് ഇത്രയും കളക്ഷന്‍ ഒരു ദിവസത്തില്‍ മലയാള ചിത്രങ്ങള്‍ക്ക് വന്നത് അപൂര്‍വ്വമാണ്. അതിനാല്‍ തന്നെ ഞായറാഴ്ചത്തെ കണക്കുകള്‍ക്ക് കാത്തിരിക്കുകയാണ് ട്രാക്കര്‍മാര്‍. വിവിധ ബുക്കിംഗ് ആപ്പുകളിലെ ഒക്യുപെഷന്‍ വച്ച് മോണിംഗ് നൂണ്‍ ഷോകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതികരണം കാണാന്‍ സാധിക്കുന്നു എന്നാണ് സൂചന. ഇതിനാല്‍ തന്നെ ഞായറാഴ്ച ശനിയാഴ്ചത്തെ കളക്ഷനെക്കാള്‍ വര്‍ധിക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
"മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയാണ്" രശ്മികയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം.!
ബാഹുബലിയില്‍ ആദ്യം കട്ടപ്പയായി നിശ്ചയിച്ചത് സത്യരാജിനെ അല്ലായിരുന്നു; പകരം മറ്റൊരു സൂപ്പര്‍താരം.!