കളക്ഷനിൽ മുന്നിൽ 'കല്‍ക്കി', പക്ഷേ! ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും ലാഭമുണ്ടാക്കിയത് ഒരു മലയാള സിനിമ!
ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ കല്‍ക്കിയുടേതാണ്. പക്ഷേ..
മലയാള സിനിമയെ സംബന്ധിച്ച് മികച്ച ആദ്യ പകുതി ആയിരുന്നു ഈ വര്‍ഷത്തേത്. തമിഴ് അടക്കമുള്ള മറുഭാഷാ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രേക്ഷകരെ എത്തിക്കാന്‍ പാടുപെട്ടപ്പോള്‍ മലയാള സിനിമകള്‍ കാണാന്‍ മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളില്‍ എത്തി. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കൗതുകകരമായ ഒരു കണക്ക് പുറത്തെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെയുള്ള ഇന്ത്യന്‍ സിനിമാ റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ചിത്രം ഏതെന്ന കണക്കാണ് അത്.
കല്‍ക്കി 2898 എഡി, സ്ത്രീ 2 എന്നീ ചിത്രങ്ങളൊക്കെ സമീപകാലത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്തത് ഒരു മലയാള ചിത്രമാണ്. ഡിഎന്‍എ ഇന്ത്യയുടെ കണക്ക് പ്രകാരം പ്രേമലു ആണ് അത്. 3 കോടി ബജറ്റിലെത്തിയ ചിത്രം നേടിയ പ്രോഫിറ്റ് മാര്‍ജിന്‍ 4500 ശതമാനമാണെന്നും ഇത് ഏറ്റവും ഉയര്‍ന്നതാണെന്നും അവര്‍ പറയുന്നു. 136 കോടിയാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്ഷന്‍.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം കളക്ഷനില്‍ മുന്നിലുള്ള കല്‍ക്കി 2898 എഡി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1100 കോടിയിലേറെ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റ് 600 കോടിയാണ്. അതായത് 100 ശതമാനത്തില്‍ താഴെയാണ് പ്രോഫിറ്റ് മാര്‍ജിന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 570 കോടി നേടിയ ബോളിവുഡ് ചിത്രം സ്ത്രീ 2 ന്‍റെ ബജറ്റ് 60 കോടി ആയിരുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ 850 ശതമാനം. ഈ വര്‍ഷത്തെ മറ്റൊരു ശ്രദ്ധയ വിജയം തെലുങ്ക് ചിത്രം ഹനുമാന്‍റേത് ആയിരുന്നു. 35 കോടി ബജറ്റിലെത്തിയ ചിത്രം 350 കോടിയാണ് കളക്റ്റ് ചെയ്തത്. 900 ശതമാനമാണ് പ്രോഫിറ്റ് മാര്‍ജിന്‍.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ