തെലുങ്കില്‍ ഇറങ്ങിയ പ്രേമലു 10 ദിവസത്തില്‍ അവിടെയും ഇട്ടു പുതുപുത്തന്‍ റെക്കോഡ്

പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നുമാണ് റിപ്പോര്‍ട്ട്.

Premalu creates a record in Telugu states vvk

ഹൈദരാബാദ്: റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു ഇപ്പോഴും. ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയും പ്രേമലു ഒരു കോടിയോളം കേരളത്തില്‍ നിന്ന് മാത്രമായി നേടിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നുമാണ് റിപ്പോര്‍ട്ട്.

അതേ സമയം തെലുങ്കിലും ചിത്രം റെക്കോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് പത്ത് ദിവസത്തില്‍ 10.4 കോടി രൂപയാണ് നേടിയത് എന്നാണ് വിവരം. ഒരു മലയാളം ചിത്രത്തിന്‍റെ ഡബ്ബ് പതിപ്പ് ഇതുവരെ നേടിയ കൂടിയ തുകയാണ് പ്രേമലു ഉണ്ടാക്കിയത്. ഇത് പുതിയ റെക്കോഡാണ്. 

 മലയാളം പതിപ്പ് മാത്രമായി പ്രേമലു 100 കോടി ക്സബില്‍ നേരത്തെ ആഗോള ബോക്സ് ഓഫീസില്‍ ഇടം നേടിയിട്ടുണ്ട്. അതിന് പുറമേയാണ് തെലുങ്ക് ചിത്രത്തിന്‍റെ നേട്ടം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

തമിഴ് നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി: മലയാള സിനിമയ്ക്ക് ലോട്ടറിയാകും.!

നനഞ്ഞ പടക്കം മുതല്‍ വെറും വാല് വരെ; ഈ സീസണില്‍ ഇനി പുറത്താവുന്നത് ആര്? നോമിനേഷനില്‍ 8 പേര്‍!

Latest Videos
Follow Us:
Download App:
  • android
  • ios