പ്രഭാസിന്റെ സലാര്‍ ഹിന്ദിക്ക് ഞായറാഴ്‍ചത്തെ കളക്ഷനില്‍ വമ്പൻ കുതിപ്പ്, ആകെ നേടിയത്

പ്രഭാസിന്റെ സലാര്‍ കുതിക്കുന്നു.

Prabhas starrer Salaar Hindi versions collection report out hrk

പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ രാജ്യമൊട്ടാകെ ആരാധകരുണ്ട്. രാജമൗലിയുടെ ബാഹുബലിയുടെ വമ്പൻ വിജയം താരത്തിന് വലിയ സ്വീകാര്യതയാണ് നേടിയത്. അതിനാല്‍ ഉത്തരേന്ത്യയിലും പ്രഭാസിന്റെ ഓരോ ചിത്രും സ്വീകരിക്കപ്പെടാറുണ്ട്. പ്രഭാസിന്റെ സലാറിന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷനിലും അത് പ്രതിഫലിക്കുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സലാര്‍ ഹിന്ദി പതിപ്പ് ഞായറാഴ്‍ചത്തെ കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഹിന്ദിയില്‍ സലാറിന്റെ മൂന്നാം ദിവസത്തെ കളക്ഷൻ ലഭ്യമാകുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം 28.91 കോടി രൂപയാണ്. ഹിന്ദി സലാര്‍ മാത്രം 50 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നതും ഉത്തരേന്ത്യയിലെ സ്വീകാര്യതയുടെ വ്യക്തമായ തെളിവാണ്. ബാഹുബലി നായകൻ പ്രഭാസിന്റെ പുതിയ ചിത്രം സലാര്‍ ആഗോളതലത്തില്‍ വെറും മൂന്ന് ദിവസത്തില്‍ 402 കോടി രൂപയും നേടിയിട്ടുണ്ട്.

ബാഹുബലിക്ക് സമാനമായ ഒരു കുതിപ്പ് കളക്ഷനില്‍ നടത്താൻ സലാറിനും ആകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. കളക്ഷൻ റെക്കോര്‍ഡുകളില്‍ ഇന്ത്യൻ സിനിമകളില്‍ തന്നെ മുൻനിരയിലാണ് രാജമൗലി പ്രഭാസിനെ നായകനാക്കി ഒരുക്കിയ ബാഹുബലിയുടെ സ്ഥാനം. യാഷിന്റ കെജിഎഫ് ഒരുക്കിയ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീലാണ് പ്രഭാസിനെ നായകനാക്കി സലാറുമായി എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയി ചിത്രത്തിന് ശേഷം സലാറുമായി പ്രശാന്ത് നീല്‍ എത്തുമ്പോള്‍ വെറുതെയാകില്ല എന്ന് റിലീസിനു മുന്നേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

കേരളത്തില്‍ സലാര്‍ ആവേശമായി മാറിയ ചിത്രമായത് പൃഥ്വിരാജും ഒരു നിര്‍ണായക വേഷത്തില്‍ എത്തിയതിനാലാണ്. വര്‍ദ്ധരാജ് മാന്നാറായിട്ടാണ് സലാര്‍ സിനിമയില്‍ താരം വേഷമിട്ടത്. നായകനോളം പോന്ന ആ കഥാപാത്രമായി സിനമയില്‍ കൃത്യമായിരുന്നു പൃഥ്വിരാജ്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ സിനിമയുടെ കളക്ഷൻ ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കും എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതും.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios