ഇന്ത്യന്‍ കളക്ഷനില്‍ 'പഠാന്' ഇനി എതിരാളികളില്ല; ബോക്സ് ഓഫീസില്‍ 'ബാഹുബലി 2' നെയും മറികടന്നു

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം

pathaan overcomes baahubai 2 in indian collection shah rukh khan prabhas nsn

കൊവിഡ് കാലത്തിനു ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് വ്യവസായം ഓരോ സൂപ്പര്‍താര ചിത്രം എത്തുമ്പോഴും പ്രീതീക്ഷ അര്‍പ്പിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ആ പ്രതീക്ഷകള്‍ വൃഥാവിലാവുകയും ചെയ്തു, ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ എത്തുന്നത് വരെ. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്‍റെ പുതിയ റെക്കോര്‍ഡ്.

വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതലിങ്ങോട്ട് ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്‍റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതേസമയം പഠാന്‍ നടത്തിയ വിജയക്കുതിപ്പ് ബോക്സ് ഓഫീസില്‍ തുടരാന്‍ പുതിയ റിലീസുകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

ALSO READ : 'ബറോസ്' റിലീസ് എന്ന്? കലാസംവിധായകന്‍ പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios