റിലീസ് ചെയ്തിട്ട് ഒരു മാസം, 'പഠാന്' ഇപ്പോഴും ആളുണ്ട്; ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

ജനുവരി 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്

pathaan one month box office collection from india shah rukh khan deepika padukone nsn

സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം 500 കോടി ക്ലബ്ബിലും. ബോളിവുഡിലെ മറ്റു പല സൂപ്പര്‍താരങ്ങള്‍ക്കും സാധിക്കാതിരുന്നതാണ് നാല് വര്‍ഷത്തിനു ശേഷമുള്ള തന്‍റെ തിരിച്ചുവരവില്‍ ഷാരൂഖ് ഖാന്‍ സാധിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പഠാന് തിയറ്ററുകളില്‍ പ്രേക്ഷകരുണ്ട് എന്നത് ബോളിവുഡ് വ്യവസായത്തിന് ആഹ്ലാദം പകരുന്ന ഒന്നാണ്.

ജനുവരി 25 ന് ലോകമെമ്പാടും വന്‍ സ്ക്രീന്‍ കൌണ്ടോടെ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. വിജയ ചിത്രങ്ങള്‍ക്കു പോലും രണ്ടോ മൂന്നോ വാരങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ നേടാനാവാത്ത ഇക്കാലത്ത് അഞ്ചാം വാരാന്ത്യത്തിലും പ്രേക്ഷകരെ നേടി പഠാന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1 കോടി, ശനിയാഴ്ച 1.95 കോടി, ഞായറാഴ്ച 2.45 കോടി എന്നിങ്ങനെയാണ് പഠാന്‍ നേടിയ കളക്ഷന്‍. സിനിമകളുടെ കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചിത്രം യഥാക്രമം 80 ലക്ഷവും 75 ലക്ഷവും നേടി. ഇന്ത്യന്‍ കളക്ഷന്‍ ഇതുവരെ 509.15 കോടി ആയിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ALSO READ : 'നമ്മുടെ സിനിമ അത്ര വിജയിച്ചില്ലെന്ന് എനിക്കറിയാം, ബാലന്‍സ് പൈസ എനിക്ക് വേണ്ട'; സംയുക്ത അന്ന് പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios