മള്‍ട്ടിപ്ലെക്സുകളില്‍ കൊയ്ത്ത് തുടര്‍ന്ന് 'പഠാന്‍'; മൂന്ന് ദിവസത്തെ കളക്ഷന്‍

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന്‍ നേടിയത്

pathaan multiplex box office shah rukh khan deepika padukone

കൊവിഡ് കാലത്തിനു ശേഷം കാണികള്‍ ഇതേമട്ടില്‍ തിയറ്ററുകളിലേക്ക് ഇരമ്പിയെത്തുന്ന ഒരു ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു ബോളിവുഡ്. അതെ, പഠാന്‍ ഷാരൂഖ് ഖാന്‍റേത് മാത്രമല്ല മറിച്ച് ബോളിവുഡിന്‍റെ കൂടി തിരിച്ചുവരവാണ്. റിപബ്ലിക് ദിനത്തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലഭിച്ചത്. നാല് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. ഇന്ത്യയില്‍ 5500, വിദേശത്ത് 2500 എന്നിങ്ങനെ ലോകമാകെ 8000 സ്ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ഷോ മുതല്‍ തന്നെ വന്‍ വിജയമാവുമെന്ന് ഉറപ്പിച്ചു. ചിത്രത്തിന്‍റെ പല ബോക്സ് ഓഫീസ് കണക്കുകള്‍ വരുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ നിന്ന് നേടുന്ന കളക്ഷന്‍ ആണ്. 

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന്‍ നേടിയ കളക്ഷന്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്. അദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ രാജ്യത്ത് ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന്‍ നേടിയത് 27.08 കോടിയാണ്. രണ്ടാംദിനം രാത്രി 10.10 വരെയുള്ള കണക്ക് പ്രകാരം അത് 31.60 കോടിയാണ്. പിവിആര്‍- 13.75 കോടി, ഐനോക്സ്- 11.65 കോടി, സിനിപൊളിസ്- 6.20 കോടി എന്നിങ്ങനെയാണ് രണ്ടാം ദിവസത്തെ കണക്കുകള്‍. മൂന്നാംദിനം വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരം ഇത് 14 കോടിയാണ്.

ALSO READ : 'മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരത്തില്‍'; ശ്രീകുമാരന്‍ തമ്പി പറയുന്നു

തരണിന്‍റെ കണക്ക് പ്രകാരം പഠാന്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയ്നുകളില്‍ നിന്ന് നേടിയിരിക്കുന്നത് 72.68 കോടിയാണ്. അതേസമയം ഇത് മൂന്ന് ദിവസത്തെ മുഴുവന്‍ കണക്ക് അല്ലതാനും. രണ്ട്, മൂന്ന് ദിനങ്ങളിലെ മുഴുവന്‍ കണക്ക് എത്തിയാല്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് മാത്രം ചിത്രം 80 കോടിക്ക് മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന ബോക്സ് ഓഫീസ് നേട്ടം എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡ് വ്യവസായം.

Latest Videos
Follow Us:
Download App:
  • android
  • ios