'2018' എത്തിയിട്ടും വീഴാതെ 'പാച്ചു'; 9 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍
ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം
ഇതരഭാഷാ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആളെ നിറയ്ക്കുമ്പോഴും മലയാള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഇല്ലെന്ന ആശങ്ക കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാള സിനിമാലോകത്തുനിന്നും ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ അത്തരം ആശങ്കകള്‍ വഴിമാറിയ സമയമാണ് ഇത്. തിയറ്ററുകളില്‍ ജനപ്രളയം സൃഷ്ടിച്ചിരിക്കുകയാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ 2018. എന്നാല്‍ അതിന് ഒരു വാരം മുന്‍പെത്തിയ മറ്റൊരു മലയാള ചിത്രവും തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രമാണ് അത്.
ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 9 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 6.67 കോടി രൂപയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 10 കോടിയിലേറെയും. സമീപകാല മലയാള സിനിമയുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. കുടുംബപ്രേക്ഷകര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരേപോലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ഈ വാരാന്ത്യത്തിലും മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്നസെന്‍റിന്‍റെ അവസാന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ഫഹദിനൊപ്പം മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
ALSO READ : 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സുകള്‍