തിയറ്ററിൽ ഇടതടവില്ലാത്ത പൊട്ടിച്ചിരി; സൂപ്പർ സ്റ്റാറുകൾക്കൊപ്പം കട്ടയ്ക്ക്, 'രോമാഞ്ചം' ഫൈനല്‍ കളക്ഷന്‍
2023 ഫെബ്രുവരി 3നാണ് രോമാഞ്ചം റിലീസ് ചെയ്തത്.
മലയാള സിനിമയിൽ നിലവിൽ ഒരു ട്രെന്റ് നിലനിൽക്കുന്നുണ്ട്. മികച്ച മൗത്ത് പബ്ലിസിറ്റി. ഈ പ്രതികരണം ലഭിച്ചാൽ പിന്നെ ഉറപ്പിക്കാം സിനിമ വൻ വിജയമാകും. ഈ ട്രെന്റിന് തുടക്കമിട്ടത് ഒരുപക്ഷേ രോമാഞ്ചം എന്ന യുവതാര ചിത്രമാണ്. യാതൊരു ഹൈപ്പോ മുൻധാരണകളോ ഇല്ലാതെ എത്തിയ ചിത്രം സ്വന്തമാക്കിയത് 2023ലെ ഹിറ്റ് സിനിമ എന്ന സ്ഥാനമാണ്. ഇന്നിതാ രോമാഞ്ചം റിലീസ് ചെയ്തിട്ട് ഒരുവർഷം തികയുകയാണ്.
2023 ഫെബ്രുവരി 3നാണ് രോമാഞ്ചം റിലീസ് ചെയ്തത്. ജിത്തു മാധവൻ ആയിരുന്നു സംവിധാനം. സൗബിൻ ഷാഹിറും അർജുൻ അശോകനും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരന്ന ചിത്രം തിയറ്ററുകളിൽ ഒന്നാകെ ചിരിപടർത്തി. ഓരോ ഷോ കഴിയുന്തോറും രോമാഞ്ചത്തിന് പ്രേക്ഷക പ്രീയം കൂടിക്കൂടി വന്നു. ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇടതടവില്ലാതെ ചിരിപടർത്തി. മുൻവിധികളെ മാറ്റി മറിച്ച ചിത്രം ബോക്സ് ഓഫീസിൽ ചെറുതല്ലാത്ത ചലനം തന്നെ സൃഷ്ടിച്ചു. റിലീസ് ചെയ്ത് ഒരു വർഷം ആകുമ്പോൾ രോമാഞ്ചം ആകെ മൊത്തം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ആ താര ജോഡികൾ വീണ്ടും, മോഹൻലാലിനൊപ്പം ബോളിവുഡ് നടനും; അനൂപ് സത്യൻ സിനിമ ചർച്ചകൾ
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 70 കോടിയാണ് രോമാഞ്ചത്തിന്റെ ആഗോള കളക്ഷൻ. കേരളത്തിൽ 42.2 കോടി, ROI - 4.18 കോടി, ഡൊമസ്റ്റിക് 46.38 കോടി, ഓവർസീസ് 23.3 കോടി എന്നിങ്ങനെയാണ് കണക്ക്. 2023ൽ ഹിറ്റായ ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് രോമാഞ്ചം ഉള്ളത്. 2018, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് യഥാക്രം ഒന്ന് മുതൽ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഓള്‍ ടൈം മലയാളം ഹിറ്റുകളിലും രോമാഞ്ചവുമുണ്ട്.