15 ദിവസം, യുകെയില്‍ കണ്ണൂര്‍ സ്ക്വാഡിനെ മറികടന്ന് നേര്; 2023 ലെ 25 മികച്ച കളക്ഷനുകളില്‍ നാല് മലയാള ചിത്രങ്ങള്‍
യുകെ, അയര്‍ലന്‍ഡ് ബോക്സ് ഓഫീസിലെ 25 ഹിറ്റുകള്‍
മറ്റ് തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളെപ്പോലെ അല്ലെങ്കിലും മലയാള സിനിമയുടെ മാര്‍ക്കറ്റും നാള്‍ക്കുനാള്‍ വളരുകയാണ്. ഗള്‍പ് പോലെ മലയാള സിനിമയുടെ പരമ്പരാഗത വിദേശ മാര്‍ക്കറ്റുകളില്‍ ഇന്ന് സ്ക്രീന്‍ കൗണ്ടും വര്‍ധിച്ചും. പുതിയ പല മലയാളം ഹിറ്റുകള്‍ക്കും കേരളത്തിലേതിന് സമാനമായ കളക്ഷന്‍ പലപ്പോഴും വിദേശത്ത് ലഭിച്ചുപോരുന്നുണ്ട്. ഇപ്പോഴിതാ യുകെ, അയര്‍ലന്‍ഡ് ബോക്സ് ഓഫീസിലെ കഴിഞ്ഞ വര്‍ഷത്തെ ഒരു ബോക്സ് ഓഫീസ് പട്ടിക പുറത്തെത്തിയിരിക്കുകയാണ്. മലയാള സിനിമ നേടുന്ന വളര്‍ച്ച എന്തെന്ന് അടിവരയിടുന്നുണ്ട് ഈ ലിസ്റ്റ്.
യുകെ, അയര്‍ലന്‍ഡ് ബോക്സ് ഓഫീസിലായി 2023 ല്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ 25 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. ഷാരൂഖ് ഖാന്‍റെ പഠാനും ജവാനും ആദ്യ ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ള ലിസ്റ്റില്‍ ലിയോയും സലാറുമൊക്കെയുണ്ട്. അക്കൂട്ടത്തില്‍ മലയാളത്തില്‍ നിന്ന് നാല് ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് കൗതുകം.
11-ാം സ്ഥാനത്ത് ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ആണ്. 21-ാം സ്ഥാനത്ത് ഓണം റിലീസ് ആയെത്തി ഹിറ്റ് അടിച്ച ആര്‍ഡിഎക്സ്. 24-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഹിറ്റ് കണ്ണൂര്‍ സ്ക്വാഡ്. എന്നാല്‍ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് മാത്രം തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഇതിനകം 23-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട് എന്നതാണ് കൗതുകകരം. ചിത്രം ഇപ്പോഴും മികച്ച സ്ക്രീന്‍ കൗണ്ടോടെ ഇവിടെ തുടരുന്നുമുണ്ട്. ബോക്സ് ഓഫീസിലേക്ക് മോഹന്‍ലാലിന്‍റെ തിരിച്ചുവരവായി കൈയടി നേടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫ് ആണ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.
ALSO READ : 8.39 കോടി ടിക്കറ്റുകള്‍! ആ താരത്തിന്‍റെ ചിത്രങ്ങള്‍ മാത്രം 2023 ല്‍ ഇന്ത്യയില്‍ വിറ്റത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം