എണ്ണത്തില്‍ 'കിംഗ്' മോഹന്‍ലാല്‍, ഒന്നാമത് ഈ താരം, മൂന്നില്‍ ഒതുങ്ങി മമ്മൂട്ടി; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ
പതിനാറ് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
'സീൻ മാറ്റും', മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമോഷനിടെ സുഷിൻ ശ്യാം പറഞ്ഞ വാക്കാണിത്. ഈ വാക്കിപ്പോൾ മഞ്ഞുമ്മൽ ബോയ്സിന് മാത്രമല്ല മലയാള സിനിമയ്ക്ക് മുഴുവനും ബാധകമാവുകയാണ്. മുൻപ് വർഷത്തിൽ ഇറങ്ങുന്ന നാലോ അഞ്ചോ സിനിമകൾ ആയിരുന്നു മലയാളത്തിൽ വിജയിച്ചിരുന്നതെങ്കിൽ ഇന്ന് സീൻ മാറി. പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോൾ മോളിവുഡിന് ലഭിച്ചത് നാല് സൂപ്പർ ഹിറ്റ് സിനിമകളാണ്. അതിൽ ഒന്ന് 200കോടി ക്ലബ്ബും. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ആടുജീവിതം റെക്കോർഡുകൾ സൃഷ്ടിച്ച് ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. സീൻ മാറ്റി കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ ആദ്യവാരാന്ത്യം മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
പതിനാറ് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ മികച്ച വാരാന്ത്യം ലഭിച്ച സിനിമകളിൽ ഒന്നാമത് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം ആണ്. നാല് ദിവസത്തിൽ 64.2കോടി ആയിരുന്നു ഈ ബ്ലെസി ചിത്രം നേടിയത്. അതേസമയം ലിസ്റ്റിൽ ഏറ്റവും കുടുതൽ മികച്ച വാരാന്ത്യം ലഭിച്ച നടൻ മോഹൻലാൽ ആണ്. അഞ്ച് സിനിമകളാണ് മോഹൻലാലിന്റേതായി ഉള്ളത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ലിസ്റ്റിൽ ഉള്ള മറ്റ് സിനിമകള്‍ ഇങ്ങനെ,
1 ആടുജീവിതം - 64.2 കോടി
2 ലൂസിഫർ - 52.3 കോടി
3 ഭീഷ്മപർവ്വം - 46 കോടി
4 കുറുപ്പ് - 41 കോടി
5 മരക്കാർ - 37.8 കോടി
6 മഞ്ഞുമ്മൽ ബോയ്സ് - 36.3 കോടി
7 ഒടിയൻ - 34.4 കോടി
8 കണ്ണൂർ സ്ക്വാഡ് - 32.4 കോടി
9 ഭ്രമയുഗം - 31.8 കോടി
10 കായംകുളം കൊച്ചുണ്ണി - 31.4 കോടി
11 കിംഗ് ഓഫ് കൊത്ത - 30.5 കോടി
12 നേര് - 27 കോടി
13 2018 - 26.35 കോടി
14 മലൈക്കോട്ടൈ വാലിബൻ - 24.05 കോടി
15 തല്ലുമാല - 22.55 കോടി
16 ഓസ്ലർ - 22 കോടി
സിനിമകൾക്ക് പ്രതിഫലം വാങ്ങില്ല, പകരം..; പൃഥ്വിരാജ് പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..