ഒന്നാമന് 242 കോടി, നാല് 100 കോടി പടങ്ങൾ; ബഹുദൂരം പിന്നിൽ മമ്മൂട്ടി, പത്തിൽ തൃപ്തിപ്പെട്ട് 'വാലിബനും'
പത്താം സ്ഥാനത്ത് മോഹൻലാൽ ചിത്രമാണ്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പുതുവർഷം പിറന്ന് വെറും ആറ് മാസത്തിൽ ലഭിച്ചത് മെഗാ ബ്ലോക്ബസ്റ്റർ ഉൾപ്പടെയുള്ള സിനിമകളാണ്. വെറും അഞ്ച് മാസത്തിൽ 1000 കോടിയിലേറെ ബിസിനസും മലയാള സിനിമ നേടി. ഇനിയും ഒട്ടനവധി സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. എല്ലാം ഒത്തുവന്നാൽ വലിയൊരു വിജയത്തിലേക്ക് ആയിരിക്കും മലയാള സിനിമ ഈ വർഷം അവസാനിക്കുമ്പോൾ എത്താൻ പോകുന്നത്. ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ടോപ് 10ൽ നിൽക്കുന്നവയുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ മഞ്ഞുമ്മൽ ബോയ്സ് ആണ് ടോപ് 10ൽ ഒന്നാമത് ഉള്ളത്. 242.5 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിന്റെ സംവിധാനം ചിദംബരം ആയിരുന്നു. പത്താം സ്ഥാനത്ത് മോഹൻലാൽ ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം 30കോടിയാണ് ആഗോളതലത്തിൽ നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ; അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ? സത്യാവസ്ഥ എന്ത് ?
1 മഞ്ഞുമ്മൽ ബോയ്സ് - 242.5 കോടി
2 ആടുജീവിതം - 158.5 കോടി
3 ആവേശം - 156 കോടി
4 പ്രേമലു - 136.25 കോടി
5 ഗുരുവായൂരമ്പല നടയിൽ - 85 കോടി*
6 വർഷങ്ങൾക്കു ശേഷം - 83 കോടി
7 ടർബോ - 70 കോടി +*
8 ഭ്രമയുഗം - 58.8 കോടി
9 അബ്രഹാം ഓസ്ലർ - 40.85 കോടി
10 മലൈക്കോട്ടൈ വാലിബൻ - 30 കോടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..