ഒന്നാമത് മോഹൻലാലിന്റെ ആ പരാജയപ്പെട്ട സിനിമ, തകരാത്ത സര്‍വകാല റെക്കോർഡ്, രണ്ടാമൻ യുവ നടൻ

മഞ്ഞുമ്മല്‍ ബോയ്‍സിനും പ്രേമലുവിനും തകര്‍ക്കാനാകാത്ത കളക്ഷൻ റെക്കോര്‍ഡ്.

Mohanlal on top in collection records still Marakkar is highest global grossing Malayalam film in first day hrk

കേരള ബോക്സ് ഓഫീസില്‍ പല കളക്ഷൻ റെക്കോര്‍ഡുകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ യുവനിര ഉള്ളടക്കത്തിന്റെ കരുത്താല്‍ ബോക്സ് ഓഫീസില്‍ വിസ്‍മയം സൃഷ്‍ടിക്കുന്നു. ആഖ്യാനത്തിലെ പുതുമയാല്‍ വിസ്‍മയിപ്പിക്കുന്നു. റെക്കോര്‍ഡുകള്‍ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തില്‍ മോഹൻലാല്‍ ഒന്നാമനായി തലയുയര്‍ത്തി നില്‍ക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മലയാളത്തില്‍ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോള്‍ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് കളക്ഷനില്‍ ആഗോളതലത്തില്‍ ഒന്നാമതുള്ള മലയാള സിനിമ. മരക്കാറിന് ആഗോളതലത്തില്‍ റിലീസിന് 20.40 കോടി രൂപയാണ് നേടാനായത്. കൊവിഡ് പശ്ചാത്തലത്തില്‍ അന്ന് നിയന്ത്രണങ്ങളോടെയായിരുന്നു തിയറ്റര്‍ റിലീസ് അനുവദിച്ചിരുന്നതെങ്കിലും ഓപ്പണിംഗില്‍ വലിയ സ്വീകരണം ഏറ്റുവാങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് പിന്നീട് ബോക്സ് ഓഫീസില്‍ കുതിപ്പ് നിലനിര്‍ത്താനായില്ല എന്ന് മാത്രമല്ല പരാജയപ്പെടാനുമായിരുന്നു വിധി.

രണ്ടാം സ്ഥാനത്ത് നടൻ ദുല്‍ഖറാണ്. ദുല്‍ഖറിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായി മാറിയിരുന്നു കുറുപ്പ് എന്നാണ് ആഗോള ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സുകുമാര കുറുപ്പിനറെ ജീവിത കഥയായിരുന്നു സിനിമയ്‍ക്ക് പ്രചോദനമായത് എന്ന ഒരു പ്രത്യേകതയുമുണ്ട്. കുറുപ്പ് റിലീസിന് ആഗോളതലത്തില്‍ 19.20 കോടി രൂപയാണ് നേടിയത്.

മൂന്നാമതും ഒരു മോഹൻലാല്‍ ചിത്രമാണ്. ഓപ്പണിംഗില്‍ ഒടിയൻ നേടിയത് 18.10 കോടി രൂപയോളമാണ്. നാലാമത് വീണ്ടും ദുല്‍ഖറാണ് ഇടംനേടിയിരിക്കുന്നത്. വൻ ഹൈപ്പുണ്ടായിട്ടും ദുല്‍ഖറിന്റെ പരാജയ ചിത്രമായി മാറിയ കിംഗ് ഓഫ് കൊത്തയ്‍ക്ക് ആഗോള ബോക്സ് ഓഫീസില്‍ റിലീസിന് 15.50 കോടി രൂപ നേടാൻ കഴിഞ്ഞിരുന്നു.

Read More: തിങ്കളാഴ്‍ച വൻ നേട്ടം, ശെയ്‍ത്താന്റെ കളക്ഷൻ ഞെട്ടിക്കുന്നത്, അജയ് ദേവ്‍ഗണ്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios