കണ്ണൂര്‍ സ്‍ക്വാഡും ആര്‍ഡിഎക്സും വീണു, കളക്ഷനില്‍ നേര് കുതിക്കുന്നു, മോഹൻലാലിനറെ പടയോട്ടം

വൻ കുതിപ്പുമായി നേര്.

Mohanlal Neru surpasses Mammootty film Kannur Squad in Kerala box office one week collection RDX on third hrk

റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് നേര്. ആഗോളതലത്തില്‍ മോഹൻലാലിന്റെ നേര് 50 കോടി ക്ലബിലും ഇടംനേടി. അതിനിടിയില്‍ മറ്റൊരു റെക്കോര്‍ഡും മോഹൻലാല്‍ ചത്രം മറികടന്നിരുന്നു. ഒരാഴ്‍ചയില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കളക്ഷൻ എന്ന റെക്കോര്‍ഡാണ് കണ്ണൂര്‍ സ്‍ക്വാഡിനെയും മറികടന്ന് മോഹൻലാലിന്റെ നേര് നേടിയിരിക്കുന്നത്.

ഡിസംബര്‍ 21നാണ് നേര് പ്രദര്‍ശനത്തിനെത്തിയത്.  ഒരാഴ്‍ച കൊണ്ട് നേര് 22.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. കേരള ബോക്സ് ഓഫീസിലെ ഒരാഴ്‍ചത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് മോഹൻലാലിന്റെ നേര് എത്തിയിരിക്കുന്നത്. ഒരാഴ്‍ചയുടെ മാനദണ്ഡത്തില്‍ 2018 25.5 കോടി രൂപ നേടി കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

മലയാളത്തിന്റെ 2023ലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായ ആര്‍ഡിഎക്സാണ് മൂന്നാം സ്ഥാനത്ത്. ഒരാഴ്‍ച കൊണ്ട് ആര്‍ഡിഎക്സ് 22.25 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന്  മാത്രമായി നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം ബിസിനസ് നേടി ആര്‍ഡിഎക്സ് മോളിവുഡിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഷെയ്‍ൻ, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ബാബു ആന്റണി ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഒരാഴ്‍ചത്തെ കേരള ബോക്സ് ഓഫീസ് കളക്ഷില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡാണ്. ഒരാഴ്‍ചയില്‍ കണ്ണൂര്‍ സ്ക്വാഡിന് 21.9 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടാനായത്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 100 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റോബി വര്‍ഗീസ് രാജായിരുന്നു സംവിധാനം.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios