സംഭവം ഹൈ പൊസറ്റീവ്, ലാലേട്ടന്റെ തിരിച്ചുവരവ്; ആറു മണിക്ക് ശേഷം ബോക്സോഫീസ് കത്തിച്ച് 'നേര്'.!
എവിടെയോ നഷ്ട്ടപെട്ടുപോയ 'ലാലേട്ട'നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് വൻ എൻഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്.
തിരുവനന്തപുരം: മോഹൻലാൽ ചിത്രം 'നേര്' വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷിച്ചത് എന്തോ അത് ലഭിച്ചെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
എവിടെയോ നഷ്ട്ടപെട്ടുപോയ 'ലാലേട്ട'നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് വൻ എൻഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം വിസ്മയിപ്പിക്കുമ്പോൾ അനശ്വര രാജന്റെ പ്രകടനവും കയ്യടി നേടുകയാണ്.
തന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നുണ്ട്.
അതേ സമയം വളരെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച പൊസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെ ബോക്സോഫീസില്‍ അത് പ്രതിഫലിക്കാന്‍ തുടങ്ങി. ചിത്രത്തിന്‍റെ നൈറ്റ് ഷോകള്‍ എല്ലാം തന്നെ ബുക്കിംഗ് സൈറ്റുകളില്‍ പൂര്‍ണ്ണമായും വിറ്റുപോയിരിക്കുകയാണ്. അതായത് ഷാരൂഖാന്‍റെ ഡങ്കി, നാളെ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സലാര്‍ എന്നിവയ്ക്കൊപ്പം തന്നെ മോഹന്‍ലാല്‍ ചിത്രം കേരള ബോക്സോഫീസില്‍ മികച്ച നേട്ടം നേടുമെന്നാണ് അനുമാനം.
ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പ്രകാരം മോണിംഗ് , ആഫ്റ്റര്‍ നൂണ്‍ ഷോകള്‍ക്ക് ശേഷം ആറുമണി മുതലുള്ള ഷോകള്‍ ഇപ്പോള്‍ തന്നെ ഓള്‍റെഡി ഫില്‍ എന്നാണ് കാണിക്കുന്നത്.ഇതേ ട്രെന്‍റ് അവധിദിനങ്ങള്‍ അടുപ്പിച്ച് വരുന്ന സമീപ ദിവസങ്ങളിലും തുടരും എന്ന് പ്രതീക്ഷിച്ചാല്‍ അടുത്ത ബ്ലോക്ബസ്റ്ററാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു.
അടല്‍ ബിഹാരി വാജ്പേയിയായി പങ്കജ് ത്രിപാഠി: അടല്‍ ട്രെയിലര്‍ ഇറങ്ങി, ചരിത്ര നിമിഷങ്ങള്‍.!
'കോമണറായി' എത്തി തെലുങ്ക് ബിഗ്ബോസ് വിജയിച്ച പല്ലവി പ്രശാന്ത് ട്രോഫി നേടി മൂന്നാംനാള്‍ അറസ്റ്റില്‍