2018 വീഴുമോ ? 'നേരി'ന് മുന്നിൽ അടിയറവ് പറഞ്ഞ് കണ്ണൂർ സ്ക്വാഡും രോമാഞ്ചവും, 2023 ടോപ്പ് 5 ലിസ്റ്റ്

2023 ഡിസംബര്‍ 21ന് ആയിരുന്നു നേര് റിലീസ് ചെയ്തത്.

mohanlal movie neru enter Kerala Box office 2023 Final Top 5 kannur squad, Romancham nrn

'ഒരൊറ്റ സിനിമ മതി, വൻ തിരിച്ചുവരവിന്', അടുത്തകാലത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളെല്ലാം പരാജയം നേരിട്ടപ്പോൾ ആരാധകർ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇക്കാര്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് 'നേര്'. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ഈ കോർട് റൂം ​ഡ്രാമ, മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് മോഹൻലാൽ എന്ന് വീണ്ടും തെളിയിക്കുകയാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച നേര് ഇപ്പോഴിതാ 2023ലെ ടോപ് ഫൈവ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു. 

2023ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ മൂന്നാം സ്ഥാനമാണ് 'നേര്' സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്, യുവതാരങ്ങൾ തകർത്തഭിനയിച്ച 2023ലെ ആദ്യ ഹിറ്റ് രോമാഞ്ചം എന്നിവയെ പിന്നിലാക്കിയാണ് മോഹൻലാൽ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേക്കന്മാരുടെ കണക്കുകളാണിത്. നേരിന് മുന്നിലുള്ളത് ആർഡിഎക്സും 2018ഉം ആണ്. വൈകാതെ തന്നെ ആർഡിഎക്സിനെ നേര് മറികടക്കുമെന്നാണ് കരുതപ്പെടുത്തത്. 100കോടിയാണ് ആർഡിഎക്സ് കളക്ഷൻ. 

2018, ആർഡിഎക്സ്, നേര്, കണ്ണൂർ സ്ക്വാഡ്, രോമാഞ്ചം എന്നിവയാണ് യഥാക്രമം 2023ലെ ടോപ് ഫൈവ് ചിത്രങ്ങൾ. അതേസമയം എക്കാലത്തെയും വലിയ മലയാള വിജയങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് നേര് എത്തിയെന്നും വിലയിരുത്തലുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ കുറുപ്പിനെയും കണ്ണൂർ സ്ക്വാഡിനെയും നേര് മറികടന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. 

'ഞാനെന്റെ സുഖമല്ല നോക്കുന്നത്'; രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യം, തുറന്നടിച്ച് മീന

2023 ഡിസംബര്‍ 21ന് ആയിരുന്നു നേര് റിലീസ് ചെയ്തത്. ദൃശ്യം ഫ്രാഞ്ചൈസിയ്ക്കും ട്വല്‍ത്ത് മാനും ശേഷം മോഹന്‍ലാല്‍-ജീത്തു വീണ്ടും ഒന്നിച്ചപ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അക്കാര്യം നേരിന്‍റെ റിലീസോടെ ഉറപ്പിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios