Asianet News MalayalamAsianet News Malayalam

ബജറ്റ് 100 കോടി, പാന്‍ ഇന്ത്യന്‍ സ്വപ്‍നം നടക്കുമോ? 'മാര്‍ട്ടിന്‍' ആദ്യ 3 ദിനത്തില്‍ നേടിയ കളക്ഷന്‍

വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ധ്രുവ സര്‍ജയാണ് നായകന്‍

martin movie 3 day box office collection dhruva sarja ap arjun kannada movie
Author
First Published Oct 14, 2024, 8:20 PM IST | Last Updated Oct 14, 2024, 8:22 PM IST

ബിഗ് ബജറ്റ്, ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ബഹുഭാഷകളില്‍ ഒരേ സമയം ഇറക്കി പാന്‍ ഇന്ത്യന്‍ വിജയം നേടുക എന്നത് ഇന്ന് വിവിധ ഭാഷാ സിനിമകളിലെ നായക താരങ്ങളുടെ മോഹമാണ്. പ്രഭാസും യഷും അടക്കമുള്ളവര്‍ സാധിച്ചിട്ടുള്ള കാര്യം ഒരളവുവരെ തമിഴ് താരങ്ങളും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ കളക്ഷനില്‍ ബാഹുബലിയും കെജിഎഫും ഒന്നും ഉണ്ടാക്കിയതുപോലത്തെ മുന്നേറ്റം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ബിസിനസ് ലക്ഷ്യമിട്ട് ഏറ്റവുമൊടുവില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം കന്നഡത്തില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രം മാര്‍ട്ടിന്‍ ആണ്.

എ പി അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനാവുന്നത് ധ്രുവ സര്‍ജയാണ്. അര്‍ജുന്‍ സക്സേന, മാര്‍ട്ടിന്‍ എന്നീ ഇരട്ട വേഷങ്ങളില്‍ ധ്രുവ സര്‍ജ എത്തുന്ന ചിത്രത്തിന്‍റെ നാല് തിരക്കഥാകൃത്തുക്കളിലൊരാള്‍ അര്‍ജുന്‍ സര്‍ജയാണ്. 100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വസവി എന്‍റര്‍പ്രൈസസും ഉദയ് കെ മെഹ്ത പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. വന്‍ ബജറ്റില്‍ ബഹുഭാഷകളിലെ പ്രേക്ഷകരുടെ മുന്നിലേക്ക് ഒരേ സമയം എത്തിയ ചിത്രം പക്ഷേ അണിയറക്കാരുടെ പ്രതീക്ഷ കാത്തോ? ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

11, വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഞായറാഴ്ച വരെ നീണ്ട, മൂന്ന് ദിവസത്തെ വാരാന്ത്യത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 18.21 കോടിയാണ്. എന്നാല്‍ കര്‍ണാടകത്തില്‍ നിന്നാണ് ഇതിന്‍റെ ഭൂരിഭാഗവും. 15.4 കോടി കര്‍ണാടകത്തില്‍ നിന്ന് നേടിയ ചിത്രത്തിന് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 1.43 കോടി നേടാനേ സാധിച്ചുള്ളൂ. കേരളത്തില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളില്‍ വെറും 21 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 12 ലക്ഷവും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 1.05 കോടിയും ചിത്രം നേടി. 100 കോടി ബജറ്റിലെത്തിയ ഒരു ചിത്രത്തെ സംബന്ധിച്ച് നിരാശാജനകമായ കണക്കുകളാണ് ഇത്.

ALSO READ : ഗോവിന്ദ് വസന്തയുടെ സംഗീതം; 'മെയ്യഴകനി'ലെ മനോഹര ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios