'ജയിലറി'ന് പിന്നാലെ തമിഴ്നാട്ടില്‍ തിയറ്ററുകള്‍ നിറച്ച് വിശാല്‍; 'മാര്‍ക്ക് ആന്‍റണി'യുടെ 5 ദിവസത്തെ കളക്ഷന്‍

ആദിക് രവിചന്ദ്രന്‍ സംവിധാനം

mark antony tamil movie 5 day box office vishal sj suryah kollywood success after jailer nsn

വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയം കൊണ്ട് ഒരു ചലച്ചിത്ര വ്യവസായത്തിന് മുന്നോട്ട് പോകാനാവില്ല. അതിന് തുടരെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കണം. ഇന്ത്യയിലെ മറ്റേത് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളേക്കാളും ഇപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നത് കോളിവുഡിലാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിലാണ് തമിഴില്‍ നിന്ന് സമീപകാലത്ത് വിജയചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജയിലര്‍ ആയിരുന്നു ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചത്. ജയിലര്‍ ഒടിടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു ചിത്രവും തമിഴില്‍ നിന്ന് വിജയം നേടുകയാണ്.

വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ചിത്രം. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ജയിലറിന് ശേഷം പോസിറ്റീവ് അഭിപ്രായം നേടുന്ന തമിഴ് ചിത്രമാണ്. കഥയിലും അവതരണത്തിലുമൊക്കെ വൈവിധ്യം കൊണ്ടുവന്നിരിക്കുന്ന ചിത്രം തമിഴ്നാട്ടിലെ സിനിമാപ്രേമികളുടെ ഇപ്പോഴത്തെ ചോയ്സ് നമ്പര്‍ 1 ആണ്. മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ്.

വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്‍റെ കളക്ഷന് കാര്യമായി ഇടിവ് തട്ടിയിട്ടില്ല എന്നത് മാര്‍ക്ക് ആന്‍റണി നേടിയിരിക്കുന്ന ജനപ്രീതിയുടെ തെളിവാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍‍ നിന്ന് ചിത്രം നേടിയത് യഥാക്രമം 7.61 കോടിയും 4.09 കോടിയുമാണ്. കേരളത്തിലും കര്‍ണാടകത്തിലും തെറ്റില്ലാത്ത കളക്ഷന്‍ ഉണ്ട്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് നേടിയിരിക്കുന്നത് 11.1 കോടിയാണ്. ആഗോള ബോക്സ് ഓഫീസിലെ ആകെ കണക്കെടുത്താല്‍ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62.11 കോടിയാണ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിശാലിന് കരിയറില്‍ ഒരു ഹിറ്റ് കിട്ടുന്നത്. 

ALSO READ : 'ഫാന്‍സിനോട് ക്ഷമാപണം'; 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് തീയതിയെക്കുറിച്ച് തിരക്കഥാകൃത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios