കേരളത്തില്‍ മാത്രമല്ല, വിദേശത്തും തരംഗം! മാര്‍ക്കോ ആഗോള ഓപണിംഗ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ സിനിമ

marco official worldwide opening box office collection unni mukundan haneef adeni

മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി വിജയിച്ചു. അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നത് സത്യമാണെന്ന് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പന കുതിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിനത്തിലെ ആഗോള ഓപണിംഗ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടി ആദ്യ ദിനം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രമുഖ പാന്‍ ഇന്ത്യന്‍ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 4.95 കോടി ആയിരുന്നു. കേരളത്തിലേതുപോലെ മികച്ച പ്രതികരണമാണ് വിദേശ മാര്‍ക്കറ്റിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നതാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കിലൂടെ വ്യക്തമാവുന്നത്. ഇതുപ്രകാരം ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10.8 കോടിയാണ്!

വന്‍ അഭിപ്രായം വന്നതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ഇന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഞായറാഴ്ചത്തെ ചില ഷോകള്‍ ഇപ്പോഴേ ഫില്‍ ആയിട്ടുമുണ്ട്. ആദ്യ ദിന റെക്കോര്‍ഡ് ഇട്ട സ്ഥിതിക്ക് ചിത്രം ആദ്യ വാരാന്ത്യത്തില്‍ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍. 

ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. 

ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios