മഹേഷ് ബാബുവിനെ വീഴ്‍ത്തി, ഓസ്‍ട്രേലിയ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നില്‍ ആ ഇന്ത്യൻ ചിത്രം മാത്രം
മഞ്ഞുമ്മല്‍ ബോയ്‍സിന് മറികടക്കേണ്ടത് ഇന്ത്യൻ ചിത്രങ്ങളില്‍ ആ സര്‍പ്രൈസ് ഹിറ്റ് മാത്രം.
മലയാളം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നത് 2024ല്‍ കാണാൻ സാധിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാള ചിത്രങ്ങള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. 2024ല്‍ ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സും മുൻനിരയില്‍ എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നിലുള്ള ഇന്ത്യൻ സിനിമ 2024ലെ സര്‍പ്രൈസ് ഹിറ്റായ ഹനുമാനാണ്.
ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസില്‍ ഇന്ത്യൻ സിനിമകളില്‍ 2024ല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് രണ്ടാമതാണ്. മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നത് 4.14 കോടി രൂപയാണ്. ഒന്നാമതുള്ള ഹനുമാൻ നേടിയിരിക്കുന്നത് 4.67 കോടി രൂപയാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ ഓസ്‍ട്രേലിയൻ ബോക്സ് ഓഫീസില്‍ 2024ല്‍ ആകെ 2.76 കോടിയായതിനാല്‍ മൂന്നാം സ്ഥാനത്തും മലയാളത്തിന്റെ വിസ്‍മയമായ പ്രേമലു 2.43 കോടി രൂപയുമായി നാലാം സ്ഥാനത്തുമുണ്ട്.
ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് സംവിധായകൻ ചിദംബരം എത്തിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി വിശ്വസനീയമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഒരു ആകര്‍ഷണം. സൗഹൃദത്തിനും പ്രാധാന്യം നല്‍കി തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സര്‍വൈവല്‍ ഴോണറില്‍ മലയാളത്തിന്റെ ക്ലാസിക് ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‍സിനെ ചിദംബരം മാറ്റിയെടുത്തിരിക്കുന്നു.
കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക