അത്ഭുതം, '2018'ഉം വീണു, ഇനി കളക്ഷനില്‍ എക്കാലത്തേയും ഒന്നാമൻ മഞ്ഞുമ്മൽ ബോയ്‍സ്, തമിഴകത്ത് മോളിവുഡ് വാഴുന്നു

ടൊവിനൊയുടെ 2018നെ മറികടന്ന് വൻ കളക്ഷനുമായി കുതിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്.

Manjummel Boys Tamil Nadu collection report surpasses Tovino Thomas 2018 Chidambarams film becomes number one hrk

മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടിലും വൻ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട് കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡും നേടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ എക്കാലത്തേയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടിയപ്പോള്‍ ടൊവിനോ തോമസിന്റെ 2018ന്റെ റെക്കോര്‍ഡാണ് മറികടന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

തമിഴ്‍നാട്ടിലെ ഗുണ കേവ് അടിസ്ഥാനമാക്കിയിട്ടുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്‍പദമാക്കിയ ഒരു ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. തമിഴ്‍നാടാണ് പ്രധാനമായും മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കഥാ പരിസരം എന്നത് അന്നാട്ടില്‍ വലിയ ഗുണകരമായി മാറിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് കാണുകയും താരങ്ങളെയും സംവിധായകനെയും അഭിനന്ദിക്കുകയും ചെയ്‍തിരുന്നു നടൻ കമല്‍ഹാസൻ.

മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലതത്തില്‍ 50 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. റിലീസിനെ മികച്ച അഭിപ്രായം ലഭിച്ചതാണ് ചിത്രത്തിന്റ ഗുണകരമായി മാറിയത്. മിക്കവാറും മലയാളത്തിന്റെ അടുത്തൊരു 100 കോടി ക്ലബായിരിക്കും മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചത് ശരിയാകും വിധമാണ് ബോക്സ് ഓഫീസിലെ കുതിപ്പെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ വിദേശത്ത് നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതും പ്രതിഫലിക്കുന്നതിനാല്‍ നിര്‍ണായക നേട്ടത്തില്‍ എത്താൻ അധികം വൈകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിജീവിനത്തിന്റെ റിയലിസ്റ്റിക് സ്വഭാവത്തില്‍ ഒരുക്കിയ ചിത്രമായതിനാല്‍ പുതു തലമുറ പ്രേക്ഷകരുമായും മഞ്ഞുമ്മല്‍ ബോയ്‍സിന് ശരിയാംവിധം സംവദിക്കാനാകുന്നുണ്ട്. സിനിമയെന്ന നിലയില്‍ വൈകാരിക അടുപ്പവുമുണ്ടാക്കുന്നു. അത്ഭുതപ്പെടുത്തുന്ന മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.  സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: കങ്കണയ്‍ക്ക് ലഭിക്കുന്നത് 27 കോടി, ആരാണ് പ്രതിഫലത്തിൽ ഒന്നാമതുള്ള നായിക?, 12 പേരുടെ പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios