ഒന്നാമനായി 'മഞ്ഞുമ്മൽ ബോയ്സ്'; 2018 വീണു, വമ്പൻമാർക്ക് നേടാനാകാത്തത് പിള്ളേര് കൊണ്ടോയ് !

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.

Manjummel Boys Surpassed Lifetime Collection of 2018 emerged as Kollywood Highest Grosser nrn

ലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിന്റെ പേര് എഴുതി ചേർക്കപ്പെട്ടുവെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കഴിഞ്ഞ ഒരുവർഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തിരിക്കുന്നത്. 

175 കോടിയാണ് 2018ന്റെ ഇതുവരെയുള്ള കളക്ഷൻ. മഞ്ഞുമ്മൽ നേടിയിരിക്കുന്നത് 175-176 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷരിപ്പോൾ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 21ദിവസം കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ​ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകള്‍. 

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ വന്‍ ജനപ്രീയത നേടിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 15 മിനിറ്റും ആയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

കാഞ്ചീവരം, ബനാറസ്, ലിനൻ; നവ്യയുടെ സാരികൾ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ! അവസരം തുറന്ന് നടി

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി വെര്‍ഷന്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios