മഞ്ഞുമ്മൽ ബോയ്‍സ് വിറ്റത് 233480 ടിക്കറ്റുകള്‍, 24 മണിക്കൂറിനുള്ളിൽ കുതിപ്പ്, ഇനി ആ നിർണായക നേട്ടത്തിലേക്ക്
വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‍സ് ടിക്കറ്റ് വിൽപനയിലും നേട്ടമുണ്ടാക്കുന്നു.
മലയാളത്തിന്റെ ഒരു വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. അതിശയിപ്പിക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി. ആഗോള ബോക്സ് ഓഫീസില്‍ 96 കോടി രൂപയില്‍ അധികം നേടി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‍സിന്റേതായി 233480 ടിക്കറ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വലിയ പ്രതീക്ഷകളുണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല. സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതും ബോക്സ് ഓഫീസില്‍ ഗുണകരമായി മാറിയിരുന്നു.
ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ ഒരു കളക്ഷനാണ് എന്ന് അന്നേ സൂചനകള്‍ നല്‍കിയിരുന്നു. ആ സൂചനകളെല്ലാം ശരിവയ്‍ക്കുന്നതായിരുന്നു ചിദംബരത്തിന്റെ ചിത്രത്തിന്റെ മുന്നേറ്റം. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 100 കോടിയില്‍ അധികം നേടാൻ ഇനി അധികം താമസമില്ല. മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബാകാൻ മഞ്ഞുമ്മല്‍ ബോയ്‍സ് തയ്യാറെടുത്തിരിക്കുകയാണ്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക