'മഞ്ഞുമ്മല്‍ ബോയ്‍സ്' ശരിക്കും തരംഗം തീര്‍ത്തോ? കളക്ഷന്‍ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ജാനെമന്‍ എന്ന സര്‍പ്രൈസ് ഹിറ്റിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ചിദംബരത്തിന്‍റെ അടുത്ത ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രം

manjummel boys malayalam movie 4 days official worldwide box office collection sreenath bhasi soubin shahir chidambaram nsn

മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ചിത്രത്തിന്‍റെ നിരവധി ബോക്സ് ഓഫീസ് കണക്കുകള്‍ അനൗദ്യോഗികമായി പുറത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യമായി ഔദ്യോഗിക കളക്ഷന്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ജാനെമന്‍ എന്ന സര്‍പ്രൈസ് ഹിറ്റിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ചിദംബരത്തിന്‍റെ അടുത്ത ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രമാണിത്. എന്നാല്‍ സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ അറിഞ്ഞത് ട്രെയ്‍ലര്‍ എത്തിയതിന് ശേഷമാണ്. ആ ഒറ്റ ട്രെയ്‍ലറിലൂടെ ചിത്രം പ്രീ റിലീസ് ഹൈപ്പ് പതിന്മടങ്ങായി ഉയര്‍ത്തുകയും ചെയ്തു. അഡ്വാന്‍സ് ബുക്കിംഗിലും ഇത് പ്രതിഫലിച്ചിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം ഗംഭീര ചിത്രമെന്ന് അഭിപ്രായം എത്തിയതോടെ ഹൗസ്‍ഫുള്‍ ഷോകള്‍ തുടര്‍ച്ചയായി നേടുകയായിരുന്നു ചിത്രം.

ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. വ്യാഴം മുതല്‍ ഞായര്‍ വരെ നീളുന്ന ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത് 36.11 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യ ആണിത്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണിത്. തിങ്കളാള്ചയും തിയറ്ററുകളിലെ ഒക്കുപ്പന്‍സിയില്‍ കാര്യമായ ഇടിവില്ല എന്നത് ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഉടനടി മലയാളത്തില്‍ നിന്ന് മറ്റ് ശ്രദ്ധേയ റിലീസുകള്‍ ഇല്ല എന്നതും മഞ്ഞുമ്മല്‍ ബോയ്‍സിനെ ബോക്സ് ഓഫീസില്‍ ഇനിയുമേറെ മുന്നില്‍ എത്തിക്കും. 

ALSO READ : ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ച കുട്ടിക്കാലം; ഗായകനായി തിളങ്ങിയപ്പോഴും പങ്കജ് ഉധാസ് ഉപേക്ഷിക്കാതിരുന്ന താല്‍പര്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios