കിംഗ് ഖാനും വീഴും!, കട്ടയ്ക്ക് മഞ്ഞുമ്മൽ പിള്ളേർ; മത്സരം ബാഹുബലി, കെജിഎഫ്, ആർആർആർ തുടങ്ങിയവയോട്
മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്.
ദേശ, ഭാഷാ ഭേദമെന്യെ മലയാളി സിനിമ ഇന്ന് കൊണ്ടാടുകയാണ്. മുൻപും പല മലയാള സിനിമകളും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ താരം മഞ്ഞുമ്മൽ ബോയ്സ് ആണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അതേ ഖ്യാതിയാണ് മഞ്ഞുമ്മലിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം 50, 100, ക്ലബ്ബുകൾ പിന്നിട്ട് 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ തമിഴ്നാട്ടിൽ ഇതരഭാഷാ ചിത്രങ്ങൾ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിടുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും പണം വാരിയ സിനിമകളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടക്കുമെന്നാണ് പ്രമുഖ അനലിസ്റ്റുകളുടെ വിലയിരുത്തൽ.
തമിഴ്നാട്ടിൽ പണംവാരിയ ഇതര ഭാഷാ സിനിമകൾ
1 ബാഹുബലി 2 - 151 കോടി
2 കെജിഎഫ് ചാപ്റ്റർ 2 - 121 കോടി
3 ആർആർആർ - 83.5 കോടി
4 അവതാർ 2 - 77 കോടി
5 ബാഹുബലി - 64 കോടി
6 ജവാൻ - 51 കോടി
7 അവഞ്ചേഴ്സ് എൻഡ് ഗെയിം - 42 കോടി
8 മഞ്ഞുമ്മൽ ബോയ്സ് - 41.3 കോടി*
'മാലാഖമാർ, ജീവിതം എത്ര വിലപ്പെട്ടതെന്ന് നമ്മെ പഠിപ്പിക്കുന്നവർ'; മകളെക്കുറിച്ച് പേളി മാണി
അതേസമയം, മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. ഈ ചിത്രത്തിന്റെ ആൾ ടൈം കളക്ഷൻ 176 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് വൈകാതെ തന്നെ ഈ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ മഞ്ഞുമ്മൽ 200 കോടി തൊടുമെന്നും ഇവർ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..