മോഹന്‍ലാലിന്‍റെ റെക്കോഡ് പഴങ്കഥയാക്കി, രണ്ടാം ശനിയാഴ്ച മഞ്ഞുമ്മല്‍ കളക്ഷന്‍; മലയാളത്തില്‍ പുതിയ സംഭവം

തമിഴ്നാട്ടില്‍ അപ്രതീക്ഷിത ഹിറ്റായതോടെ മഞ്ഞുമ്മലിന്‍റെ കളക്ഷന്‍ കുതിച്ച് കയറുകയാണ്. റിലീസ് ഡേയില്‍ അല്ലാതെ ഒരു മലയാള ചിത്രത്തിന്‍റെ കൂടിയ കളക്ഷനാണ് ഇത്.  എന്നാല്‍ മാര്‍ച്ച് 3 ഞായറാഴ്ച തന്നെ ഇത് തകരാനും സാധ്യതയുണ്ട്. 

Manjummel Boys Box Office Collection Day 10 boys tackle mohanlal movie one day collection record vvk

കൊച്ചി: മലയാളത്തിലെ കളക്ഷന്‍ റെക്കോ‍ഡുകള്‍ തകര്‍ക്കുന്ന മുന്നേറ്റമാണ് മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കുന്നത്. ചിത്രം നൂറുകോടി കളക്ഷന്‍ കടക്കും എന്നതാണ് ട്രേഡ് അനലിസ്റ്റുകളും ബോക്സോഫീസ് റിപ്പോര്‍ട്ടുകളും ഒരുപോലെ പറയുന്നത്. 2024 ല്‍ മലയാളത്തിലെ ഏറ്റവും കൂടിയ സിംഗിള്‍ ഡേ കളക്ഷനാണ് അതിനിടയില്‍ മഞ്ഞുമ്മല്‍ ബോയ്സ് കുറിച്ചിരിക്കുന്നത്.

2024 ല്‍ ഒരു മലയാള ചിത്രം ഒരു ദിവസം ആഭ്യന്തര ബോക്സോഫീസില്‍ നേടുന്ന കൂടിയ കളക്ഷന്‍ എന്ന റെക്കോഡ് മലൈക്കോട്ട വാലിബനായിരുന്നു ഇതുവരെ. റിലീസ് ദിവസം ലിജോ ജോസ് മോഹന്‍ലാല്‍ ചിത്രം 5.65 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. ഇതാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് തകര്‍ത്തിരിക്കുന്നത്. മാര്‍ച്ച് 2 ശനിയാഴ്ച  മഞ്ഞുമ്മല്‍ ബോയ്സ് ഉണ്ടാക്കിയ കളക്ഷന്‍ 7 കോടിയാണ് അന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പൊതുവെ കേരളത്തില്‍ മികച്ച അഭിപ്രായം ലഭിക്കുന്ന ചിത്രം രണ്ടാം വാരത്തില്‍ എത്തുമ്പോള്‍ പരമാവധി 2.5 കോടിക്ക് അടുത്താണ് ദിവസ കളക്ഷന്‍ ഉണ്ടാക്കാറ്. എന്നാല്‍ തമിഴ്നാട്ടില്‍ അപ്രതീക്ഷിത ഹിറ്റായതോടെ മഞ്ഞുമ്മലിന്‍റെ കളക്ഷന്‍ കുതിച്ച് കയറുകയാണ്. റിലീസ് ഡേയില്‍ അല്ലാതെ ഒരു മലയാള ചിത്രത്തിന്‍റെ കൂടിയ കളക്ഷനാണ് ഇത്.  എന്നാല്‍ മാര്‍ച്ച് 3 ഞായറാഴ്ച തന്നെ ഇത് തകരാനും സാധ്യതയുണ്ട്. 

ശനിയാഴ്ച ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യൂപെഷന്‍  65.96 ശതമാനമായിരുന്നു. ഇതില്‍ മോണിംഗ് ഷോയ്ക്ക് 48.01 ശതമാനവും, നൂണ്‍ഷോയ്ക്ക് 62.83 ശതമാനവും, ഈവനിംഗ് ഷോയ്ക്ക് 71.59 ശതമാനവും, 81.42 ശതമാനമാണ് നൈറ്റ് ഷോയുടെ ഒക്യുപെന്‍സി.

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നുവെന്നും. പരീക്ഷ സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.  സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. 

വിഘ്നേഷ് ശിവനെ നയന്‍താര ‘അൺഫോളോ’ ചെയ്തു? പിന്നാലെ വൈറലായി നയന്‍സിന്‍റെ 'ഗൂഢമായ ഇന്‍സ്റ്റ സ്റ്റാറ്റസ്'.!

ചെന്നൈയില്‍ മാത്രം 269 ഷോകള്‍, ശനിയാഴ്ച 'മഞ്ഞുമ്മല്‍ ബോയ്സ്' ലോക്ക് ആക്കി; ടിക്കറ്റ് കിട്ടാനില്ല !
 

Latest Videos
Follow Us:
Download App:
  • android
  • ios