'മഞ്ഞുമ്മല്‍ ബോയ്സ്' അത് നേടി; മലയാളത്തില്‍ ഇതുവരെ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പോലും സാധിക്കാത്തത്
മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്.
കൊച്ചി: മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു റെക്കോഡ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.
നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ 1 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടുന്ന ആദ്യത്തെ മലയാള ചിത്രം എന്ന റെക്കോഡാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ തന്നെ യുഎസ് കളക്ഷനില്‍ ലൂസിഫറും 2018ഉം ഉണ്ടാക്കിയ റെക്കോഡുകള്‍ മഞ്ഞുമ്മല്‍ തര്‍ത്തിരുന്നു.
മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്. 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്.
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്. പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ ഫൈനല്‍ വേള്‍ഡ്‍വൈഡ് കളക്ഷന്‍ 127- 129 ആണെന്നാണ് ലഭ്യമായ കണക്കുകള്‍.കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ ബോയ്സ് ലൂസിഫറിനെ മറികടന്നത്.
തമിഴ്നാട്ടില്‍ ഇതിനകം 25 കോടി പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്സിന് മൂന്നാം വാരാന്ത്യത്തിലും മികച്ച ബുക്കിംഗ് ആണ് അവിടെ ലഭിക്കുന്നത്. തമിഴ്നാട്ടിലെ കളക്ഷന്‍ ഇനിയും എത്ര മുന്നോട്ട് പോകും എന്നതിനെ ആശ്രയിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നില്‍ക്കുന്നത്.
ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും; അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ 'ഓപൻഹെയ്മര്‍'