പ്രീ സെയിലില്‍ ഞെട്ടിക്കുന്ന നേട്ടം, ടിക്കറ്റ് വില്പനയില് ടര്‍ബോയ്ക്ക് മുന്നില്‍ ആ ചിത്രം മാത്രം
ടിക്കറ്റ് വില്പനയിലും മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോയ്ക്ക് നേട്ടം.
മമ്മൂട്ടി നായകനായ ടര്‍ബോ എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രീ സെയില്‍ ബിസിനസില്‍ നാല് കോടിയിലധികം കേരളത്തില്‍ നേടാനായി. മികച്ച പ്രതികരണവുമാണ് ടര്‍ബോയ്ക്ക്. ഇന്നലെ മമ്മൂട്ടിയുടെ ടര്‍ബോയുടേതായി വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ടിക്കറ്റ് വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി നായകനായ ടര്‍ബോയുടെ 54000 ടിക്കറ്റുകളാണ് ആകെ ഇന്നലെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒന്നാമതുള്ള ഗുരുവായൂര്‍ അമ്പലനടയുടെ 68000 ടിക്കറ്റുകളും മുൻകൂറായി വിറ്റു. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനട മാത്രമാണ് ടിക്കറ്റ് വില്പനയില് ടര്‍ബോയുടെ മുന്നിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.
ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.
Read More: കത്തിക്കയറിയോ മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?, ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക