വരുന്നവർ വരട്ടെ, തളരാതെ 'പടത്തലവൻ'; പണംവാരിക്കൂട്ടി 'കണ്ണൂർ സ്ക്വാഡ്', ഇതുവരെ നേടിയത്
കേരളത്തിൽ വൻ ആരാധകവൃന്ദമുള്ള വിജയ് സിനിമ വന്നെങ്കിലും മമ്മൂട്ടി ചിത്രം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ, അത്രയ്ക്ക് മാത്രം മലയാളികൾ സിനിമ ഏറ്റെടുത്തു എന്നതിന് തെളിവാണ്.
ഹൈപ്പോ വമ്പൻ പ്രൊമോഷൻ പരിപാടികളോ ഒന്നുമില്ലാതെ എത്തി പ്രേക്ഷക മനം കീഴടക്കിയിരിക്കുകയാണ് 'കണ്ണൂർ സ്ക്വാഡ്'. ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു മികച്ച പൊലീസ് വേഷമായി മാറി. ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കുതിപ്പിനും ചിത്രത്തെ വളരെ അധികം സഹായിച്ചു എന്ന് നിസംശയം പറയാം. ലിയോ എന്ന വിജയ് ചിത്രം എത്തിയിട്ടും കളക്ഷനിൽ മമ്മൂട്ടി സിനിമ വിസ്മയം തീർക്കുകയാണ്.
ഇപ്പോഴിതാ നാലാം വാരംവരെ കണ്ണൂർ സ്ക്വാഡ് നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെ കേരളത്തിൽ നിന്നുമാത്രം ചിത്രം 40 കോടിക്ക് മേൽ നേടി എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ആഗോള തലത്തിൽ 80 കോടി ചിത്രം പിന്നിട്ടുവെന്നും ഇവർ വ്യക്തമാക്കുന്നു. കേരളത്തിൽ വൻ ആരാധകവൃന്ദമുള്ള വിജയ് സിനിമ വന്നെങ്കിലും മമ്മൂട്ടി ചിത്രം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത്രയ്ക്ക് മാത്രം മലയാളികൾ സിനിമ ഏറ്റെടുത്തു എന്നതിന് തെളിവാണ്. അതേസമയം, വൈകാതെ തന്നെ 'കണ്ണൂർ സ്ക്വാഡ്' 100 കോടി കടക്കുമെന്നാണ് വിലയിരുത്തലുകൾ.
വീണ്ടും കസറാൻ ഷെയ്ൻ, ഒപ്പം സണ്ണി വെയ്നും; 'വേല'യിലെ 'ബമ്പാഡിയോ'എത്തി
സെപ്റ്റംബർ 28ന് ആയിരുന്നു 'കണ്ണൂർ സ്ക്വാഡ്' റിലീസ് ചെയ്തത്. റോബി വർഗീസ് രാജ് എന്ന നവാഗത സംവിധായകന്റെ ഗംഭീര തുടക്കം കൂടി ആയിരുന്നു ചിത്രം. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള മമ്മൂട്ടി കമ്പനിയാണ് നിർമാണം. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, മനോജ് കെയു, വിജയ രാഘവൻ തുടങ്ങിയ താരങ്ങൾക്കൊപ്പം നോർത്ത് ഇന്ത്യൻ താരങ്ങളും കണ്ണൂർ സ്ക്വാഡിൽ അണിനിരന്നിരുന്നു. അടുത്തമാസം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..