അന്ന് 50 കോടിയുണ്ടോ എന്ന് ചോദ്യം; ഇന്ന് മമ്മൂട്ടി ചിത്രങ്ങളുടെ ഗംഭീര നേട്ടം.!
ഇത്തരത്തില്‍ 50 കോടി ക്ലബില്‍ കയറിയ ചിത്രം ഏത് എന്ന ചോദ്യത്തിന് മുന്നില്‍ പലപ്പോഴും കൃത്യമായ ഉത്തരം ഇല്ലാതെ നിന്നവരാണ് മമ്മൂട്ടി ഫാന്‍സ്. എന്നാല്‍ കാലം മാറിയപ്പോള്‍ ബോക്സോഫീസില്‍ ആ നേട്ടം നേടിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ കണക്കുണ്ട്.
കൊച്ചി: ചലച്ചിത്ര രംഗത്ത് ഒരു ചിത്രത്തിന്‍റെ വിജയം അളക്കുന്ന മാനദണ്ഡം മാറിയിട്ട് കാലം ഏറെയായി. കുറച്ചുകാലം മുന്‍പ് വരെ എത്രനാള്‍ ചിത്രം ഒടുന്നു എന്നതാണ് വിജയത്തിന്‍റെ അളവ് കോലെങ്കില്‍ ഒരാഴ്ചയെങ്കില്‍ ഒരാഴ്ച ചിത്രം തീയറ്ററില്‍ നിന്നും എത്ര നേടുന്നു എന്നതാണ് സിനിമയുടെ വിജയത്തിന്‍റെ അളവുകോല്‍. ഇത്തരത്തില്‍ 50 കോടി ക്ലബ്, നൂറുകോടി ക്ലബ് എന്നിവയെല്ലാം സൃഷ്ടിക്കപ്പെടുന്നത്. ഒരോ ക്ലബിലും തങ്ങളുടെ താരത്തിന്‍റെ എത്ര പടം ഉണ്ട് എന്നത് തന്നെ ഫാന്‍സിനിടയിലെ തര്‍ക്കാണ്.
ഇത്തരത്തില്‍ 50 കോടി ക്ലബില്‍ കയറിയ ചിത്രം ഏത് എന്ന ചോദ്യത്തിന് മുന്നില്‍ പലപ്പോഴും കൃത്യമായ ഉത്തരം ഇല്ലാതെ നിന്നവരാണ് മമ്മൂട്ടി ഫാന്‍സ്. എന്നാല്‍ കാലം മാറിയപ്പോള്‍ ബോക്സോഫീസില്‍ ആ നേട്ടം നേടിയ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ കണക്കുണ്ട്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ രണ്ടെണ്ണം മമ്മൂട്ടിയുടെതാണ് എന്ന് കാണാം.
ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ ലൂസിഫര്‍, കുറുപ്പ്, ഭീഷ്മപര്‍വ്വം, ആര്‍ഡിഎക്സ്, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്.
ഇതില്‍ ലൂസിഫര്‍ നാല് ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്. രണ്ടാമത് കുറുപ്പ്, ഭീഷ്മ പര്‍വ്വം ചിത്രങ്ങളാണ് അഞ്ച് ദിവസത്തില്‍ ഈ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചു. പിന്നീട് വരുന്നത് ആര്‍ഡിഎക്സും, 2018മാണ് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ചിത്രങ്ങള്‍ 50 കോടി ക്ലബില്‍ എത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ സ്ക്വാഡ് ഒന്‍പത് ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്.
അതായത് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ അഞ്ച് സ്ഥാനങ്ങളിലെ ചിത്രങ്ങള്‍ പരിഗണിച്ചാല്‍ അതില്‍ രണ്ടെണ്ണം മമ്മൂട്ടി ചിത്രങ്ങളാണ് എന്ന് കാണാം. അതേ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് സെപ്റ്റംബർ 28നാണ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.
മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സംവിധായകന്‍ തന്നെ തുറന്നു പറയുന്നു
വിജയിയുടെ ലിയോയുമായി ക്ലാഷിന് ആര്‍ക്ക് ധൈര്യം; ഞാനുണ്ടെന്ന് ബാലയ്യ; വരുന്നു ‘ഭഗവന്ത് കേസരി'