ഞായറാഴ്ച മമ്മൂട്ടിയുടെ ഭ്രമയുഗം അങ്ങ് എടുത്തു; ഒഴുകിയെത്തി ജനം, നിറഞ്ഞ് കവിഞ്ഞ് കളക്ഷന്‍.!
ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷന്‍ 67.62 ശതമാനം ആയിരുന്നു.
കൊച്ചി: മമ്മൂട്ടിയുടെ ഭ്രമയുഗം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ദിനത്തില്‍ തുടങ്ങിയ ബോക്സോഫീസ് മേധാവിത്വം മമ്മൂട്ടി ചിത്രം ആദ്യ ഞായറാഴ്ചയും തുടരുന്നു എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്‍റെ ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷൻ ഞായറാഴ്ചത്തെ ആദ്യ കണക്കുകള്‍ കൂടി കൂട്ടിയാല്‍ 12.80 കോടി രൂപയാണ്. ആഗോള കളക്ഷന്‍ 30 കോടി കടന്നേക്കും എന്നാണ് വിവരം.
ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷന്‍ 67.62 ശതമാനം ആയിരുന്നു. ആദ്യത്തെ കണക്കുകള്‍ പ്രകാരം കളക്ഷന്‍ 3.90 ആണ്. ഇത് ചിലപ്പോള്‍ 4 കോടി ആയേക്കാം. എങ്കിലും ഈ വര്‍ഷം ഒരു മലയാള ചിത്രത്തിന്‍റ റിലീസ് ഡേ ഒഴിച്ച് നിര്‍ത്തിയാല്‍ ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനായിരിക്കും ഇതെന്നാണ് ട്രാക്കര്‍മാരുടെ അഭിപ്രായം.
ഇന്നലെ ഭ്രമയുഗത്തിന് വലിയ ആള്‍ക്കൂട്ടമാണ് എത്തിയത് എന്നാണ് ഒക്യുപെഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മോണിംഗ് ഷോകള്‍ - 56.75%, ആഫ്റ്റര്‍ നൂണ്‍ ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു ഒക്യുപെഷന്‍.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും. അതേ സമയം ആദ്യദിനത്തില്‍ മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യദിനത്തില്‍ ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
അതേ സമയം ഒരു മലയാള സിനിമയ്ക്ക് ഇതര ഭാഷകളിൽ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ അപൂർവമാണ്. ആ നേട്ടം സ്വന്തമാക്കിയ സിനിമയാണ് ഭ്രമയുഗം. ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസമെ ആയിള്ളൂവെങ്കിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും ചിത്രത്തിന് ലഭിക്കുന്ന സ്വാകാര്യത വളരെ വലുതാണ്. മമ്മൂട്ടിയുടെയും മറ്റുള്ളവരുടെ പ്രകടനത്തിനും എങ്ങും പ്രശംസാപ്രവാഹമാണ്. ഭ്രമയുഗവും മമ്മൂട്ടിയും സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി നിൽക്കവെ ചിത്രത്തെ കുറിച്ച് ഒരു തമിഴ് സിനിമാസ്വാദകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
രണ്ടുമാസം നീണ്ടുനിന്ന ദുരന്തമായി മാറിയ ആദ്യ വിവാഹം; സംവിധായകന്‍ ഷങ്കറിന്‍റെ മകള്‍ക്ക് രണ്ടാം വിവാഹം