ഷോകള്‍ വര്‍ദ്ധിപ്പിച്ചത് 100ലധികം, ആകെ കളക്ഷനില്‍ മലയാളി ഫ്രം ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായോ?
മലയാളി ഫ്രം ഇന്ത്യ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
മലയാളി ഫ്രം ഇന്ത്യ കേരളത്തില്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. മലയാളി ഫ്രം ഇന്ത്യ രണ്ടാം ദിവസവും മികച്ച അഭിപ്രായം നേടി എന്നാണ് റിപ്പോര്‍ട്ട്. മലയാളി ഫ്രം ഇന്ത്യക്ക് നൂറിലധികം ഷോകള്‍ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ട്രേഡ് അനിലിസ്റ്റുകളായ സാക്‍നില്‍ക് നെറ്റ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ആകെ 4.25 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ഡിജോ ജോസ് ആന്റണിയും തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്‍ണ, എന്നിവരും എത്തുന്നു.
ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്‍ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം, കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്‍മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് .
നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. 'ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നായിക അഞ്ജലി ആണ്.
Read More: മാളവികയ്‍ക്ക് മാംഗല്യം, ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക