ബോക്സോഫീസില്‍ തന്‍റെ പവര്‍ കാണിച്ച് മഹേഷ് ബാബു; ഞെട്ടിച്ച് 'ഗുണ്ടൂര്‍ കാരം' ഫസ്റ്റ് ഡേ കളക്ഷന്‍.!

നേരത്തെ അഡ്വാന്‍സ് ബുക്കിംഗിലും ഗുണ്ടൂര്‍ കാരം അത്ഭുതം കാണിച്ചിരുന്നു. 

Mahesh Babu Guntur Kaaram Box Office Collection Day 1 breaks records vvk

ഹൈദരാബാദ്: ടോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ മുന്‍പന്തിയിലുള്ള താരമാണ് മഹേഷ് ബാബു. നിര്‍മ്മാതാക്കളെ സംബന്ധിച്ച് തെലുങ്ക് സംസ്ഥാനങ്ങളില്‍ മിനിമം ഗ്യാരന്‍റി നല്‍കുന്ന താരം കൂടിയാണ് മഹേഷ്. 2022 ന് ശേഷം മഹേഷ് ബാബു നായകനായ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗുണ്ടൂര്‍ കാരം ആയിരുന്നു ആ ചിത്രം. 

 ഈ വര്‍ഷം തുടക്കത്തില്‍ ടോളിവുഡിലെ ഏറ്റവും വലിയ റിലീസും ഗുണ്ടൂര്‍ കാരമായിരുന്നു. ആരാധകര്‍ക്കിടയില്‍ ഇതുണ്ടാക്കിയ ഹൈപ്പ് ആദ്യദിനത്തിലെ കളക്ഷനിലും കാണാനുണ്ടെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. 

ഇന്ത്യന്‍ ബോക്സോഫീസ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം ആഭ്യന്തര ബോക്സോഫീലസില്‍ മഹേഷ് ബാബു ചിത്രം 50 കോടിക്ക് അടുത്ത് നേടിയിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ 44.05 കോടിയും, കര്‍ണാടകയില്‍ 4.5 കോടിയും, തമിഴ്നാട്ടില്‍ അരക്കോടിയും, ബാക്കി ആഭ്യന്ത ബോക്സോഫീസില്‍ അരക്കോടിയും ചിത്രം നേടിയെന്നാണ് പ്രഥമിക കണക്കുകള്‍.

നേരത്തെ അഡ്വാന്‍സ് ബുക്കിംഗിലും ഗുണ്ടൂര്‍ കാരം അത്ഭുതം കാണിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 11.5 കോടി രൂപയാണ്. റിലീസിന് ഒരു ദിവസം കൂടി അവശേഷിക്കുമ്പോളാണ് ഈ പ്രതികരണമെന്ന് ഓര്‍ക്കണം. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ആന്ധ്ര പ്രദേശില്‍ നിന്ന് 3.35 കോടിയും കര്‍ണാടകത്തില്‍ നിന്ന് 2.04 കോടിയും തെലങ്കാനയില്‍ നിന്ന് മാത്രം 10.79 കോടിയും ചിത്രം നേടിയിട്ടുണ്ട്. 

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായിക. മലയാളത്തില്‍ നിന്ന് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ചൗധരി, ജ​ഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരിപ്പ് ഉണര്‍ത്തുന്ന ചിത്രമാണിത്. നിലവില്‍ സമിശ്ര അഭിപ്രായം ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും സംക്രാന്തി അവധി വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ ഉണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ട്. 

600 കോടിയില്‍ ഒരുങ്ങുന്ന വിസ്മയം; ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു.!

ഒന്നുകിൽ എം ടി,അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണമെന്ന് ബാലചന്ദ്ര മേനോന്‍

Latest Videos
Follow Us:
Download App:
  • android
  • ios