കുണാല്‍ കേമുവിന്‍റെ സംവിധാന അരങ്ങേറ്റം; 'മഡ്‍ഗാവ് എക്സ്‍പ്രസ്' ആദ്യ 3 ദിനങ്ങളില്‍ നേടിയത്
മാര്‍ച്ച് 22 നായിരുന്നു റിലീസ്
അഭിനേതാക്കളായി കൈയടി നേടിയവര്‍ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് കൗതുകത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണാറ്. എല്ലാ ഭാഷകളിലും ഇത് സംഭവിച്ചിട്ടുണ്ട്. സംവിധാന അരങ്ങേറ്റത്തില്‍ കൈയടി നേടിയ അഭിനേതാക്കളും ഒപ്പം പരാജയം രുചിച്ചവരുമുണ്ട്. ഏറ്റവുമൊടുവില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക് എത്തിയിരിക്കുന്നത് ബോളിവുഡ് താരം കുണാല്‍ കേമുവാണ്. അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റമായ മഡ്‍ഗാവ് എക്സ്പ്രസ് മാര്‍ച്ച് 22 നാണ് തിയറ്ററുകളിലെത്തിയത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 7.16 കോടിയാണ്. വെള്ളിയാഴ്ച 1.63 കോടി ഓപണിംഗുമായി ആരംഭിച്ച ചിത്രം ശനി, ഞായര്‍ ദിനങ്ങളില്‍ അതിനേക്കാള്‍ കൂടുതല്‍ നേടി. ശനിയാഴ്ച 2.72 കോടിയും ഞായറാഴ്ച 2.81 കോടിയും. വരും ദിനങ്ങളിലും ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
കുണാല്‍ കേമു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എക്സെല്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്നാണ്. ദിവ്യേന്ദു, പ്രതീക് ഗാന്ധി, അവിനാഷ് തിവാരി, നോറ ഫത്തേഹി, ഉപേന്ദ്ര ലിമായെ, ഛായ കദം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആദില്‍ അഫ്സര്‍, എഡിറ്റിംഗ് ആനന്ദ് സുബയ, സഞ്ജയ് ഇംഗ്ലെ, സംഗീതം ഷരീബ്- തോഷി, അങ്കൂര്‍ തിവാരി, കുണാല്‍ കേമു, സാഗര്‍ ദേശായി, സമീര്‍ ഉദ്ദിന്‍, അജയ്- അതുല്‍, വിതരണം എ എ ഫിലിംസ്.
ALSO READ : ടിനി ടോം നായകന്‍; ത്രില്ലടിപ്പിക്കാന്‍ 'പൊലീസ് ഡേ', ഫസ്റ്റ് ലുക്ക് എത്തി