ലക്കി ഭാസ്‍കര്‍ക്ക് കാലിടറുന്നോ?, ദുല്‍ഖര്‍ തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ?

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ ചിത്രം തിങ്കഴാഴ്‍ച നേടിയത്.

Lucky Baskhar film India collection report out hrk

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ വിജയമായിരിക്കുകയാണ് ചിത്രം എന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 48.5 കോടി രൂപയാണ് ഗ്രോസ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നെറ്റ് കളക്ഷൻ 32.90 കോടിയാണ് ഇന്ത്യയില്‍ മാത്രമെന്നാണ് സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ലക്കി ഭാസ്‍കറിന്റെ തിങ്കളാഴ്‍ചത്തെ നെറ്റ് കളക്ഷന്റെ ഇന്ത്യയിലെ കണക്കുകളും സാക്നില്‍ക് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 3.50 കോടിയാണ് ഏകദേശം ചിത്രം നേടിയത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ കണക്കുകള്‍ ചിത്രത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ഗ്രോസ് കളക്ഷൻ 50 കോടിയിലേക്ക് എത്തുകയാണ് എന്നത് വിജയത്തെ സൂചിപ്പിക്കുന്നതും ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിന് സഹായകരമാകുന്നതുമാണ്.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.

Read More: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്, വമ്പൻ താരം നായിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios