കേരളത്തില്‍ രണ്ടാം ഞായറാഴ്‍ച നേടിയത് എത്ര?, കേട്ടതിനപ്പുറം വൻ തുക, ഞെട്ടിക്കുന്ന കുതിപ്പുമായി ലക്കി ഭാസ്‍കര്‍

കേരളത്തില്‍ രണ്ടാം ഞായറാഴ്‍ച നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Lucky Bashkars Kerala sunday collection report out hrk

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം. ലക്കി ഭാസ്‍കര്‍ കുതിപ്പ് തുടരുമ്പോള്‍ കളക്ഷനില്‍ കേരളത്തിലും വൻ സ്വീകാര്യതയാണ് ഉള്ളത്. ലക്കി ഭാസ്‍കര്‍ കേരളത്തില്‍ 16.5 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്‍ച മാത്രം കേരളത്തില്‍ 1.5 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാഷാഭേദമന്യേ ദുല്‍ഖറിന്റെ ചിത്രം സ്വീകരിക്കപ്പെടുന്നു. വമ്പൻ വിജയമായിരിക്കുകയാണ് ചിത്രം എന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കിംഗ് ഓഫ് കൊത്തയ്‍ക്ക് ശേഷം താരത്തിന് വിജയം നേടാൻ സാധിച്ചത് ആശ്വാസകരവുമാണ്.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.

Read More: 'എന്നെ ആ പിശാച് ആക്രമിക്കുന്നു, രക്ഷിക്കാൻ വന്നത് പൃഥ്വിരാജും മോഹൻലാലും', സ്വപ്‍നത്തെ കുറിച്ച് നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios