ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!

ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച്, ലിയോയുടെ റിലീസായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷൻ നവംബര്‍ ഏഴിനാണ് ലഭിച്ചത്. 

Leo box office collection Day 20 Vijays film sees biggest drop unlikely to go past Rajinikanths Jailer record vvk

ചെന്നൈ: ദളപതി വിജയും ലോകേഷ് കനകരാജും ഒന്നിച്ച ലിയോയ്ക്ക് ഇന്ത്യന്‍ തീയറ്ററുകളില്‍ നിന്നും ലഭിച്ചത് മികച്ച കളക്ഷനാണ്. എന്നാല്‍ ചിത്രം റിലീസായി 20മത്തെ ദിവസം നവംബർ 7 ന് വിജയിയുടെ ആക്ഷൻ ത്രില്ലറിന് കളക്ഷനിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. 

ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച്, ലിയോയുടെ റിലീസായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷൻ നവംബര്‍ ഏഴിനാണ് ലഭിച്ചത്. 1.50 കോടിയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ 'ലിയോ' കഴിഞ്ഞ ദിവസം നേടിയത്. അതേ സമയം ഇന്ത്യയിൽ മൊത്തം കളക്ഷനില്‍ ചിത്രം 330 കോടി രൂപ പിന്നിട്ടു. നവംബർ 10 മുതൽ രണ്ട് തമിഴ് ചിത്രങ്ങൾ കൂടി റിലീസാകുന്നതിനാല്‍ ചിലപ്പോള്‍ ലിയോ ദീപാവലിവരെ തുടരാന്‍ സാധ്യതയില്ലെന്നാണ് വിവരം.

ഇതോടെ ജയിലറിന്‍റെ കളക്ഷന്‍ ലിയോ മറികടക്കില്ലെന്ന തരത്തില്‍ പ്രചാരണം ശക്തമാണ് ആഭ്യന്തര ബോക്സോഫീസില്‍ ജയിലര്‍ നേടിയത് 343.47  കോടിയാണ്. ലിയോയ്ക്ക് ചിലപ്പോള്‍ ലഭിക്കുക ഈ വാരാന്ത്യം കൂടിയായിരിക്കാം. അതിനാല്‍ ചിത്രം ഈ തുക പിന്നിടുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. 

ഇരുപതാം ദിനത്തില്‍ ലിയോയുടെ ഇന്ത്യന്‍ ബോക്സോഫീസ് ഒക്യൂപെഷന്‍ 16.04 ആണ്. വെള്ളിയാഴ്ച ദീപാവലി റിലീസായി കാര്‍ത്തി നായകനാകുന്ന ജപ്പാന്‍, കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ എസ്ജെ സൂര്യ രാഘവ ലോറന്‍സ് എന്നിവര്‍ അഭിനയിച്ച ജിഗര്‍ താണ്ട ഡബിള്‍ എക്സ് എന്നിവ എത്തുന്നത് ലിയോയ്ക്ക് വലിയ വെല്ലുവിളിയാണ്. ബുധനാഴ്ച  ചിത്രത്തിന്‍റെ കളക്ഷനില്‍ ഇതിലും കുറവ് ഉണ്ടായേക്കും എന്നാണ് വിവരം. 

അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് നവംബര്‍ 16ന് ഉണ്ടാകും എന്ന സൂചനകള്‍ അവസാന വട്ട കാഴ്ചക്കാരെ തീയറ്ററില്‍ നിന്നും അകറ്റിയിട്ടുണ്ടെന്നാണ് വിജയ് ആരാധകര്‍ കരുതുന്നത്. ഒപ്പം ചിത്രത്തിന്‍റെ പൈറസി എച്ച്ഡി പ്രിന്‍റും വ്യാപകമാകുന്നുണ്ട്. ചിത്രം ഭേദപ്പെട്ട ലാഭം ഉണ്ടാക്കിയതോടെ നിര്‍മ്മാതാക്കള്‍ ഇത് തടയാന്‍ കാര്യമായി ശ്രമിക്കുന്നില്ലെന്നും വിവരമുണ്ട്. 

'ലിയോയും വിക്രവും ഫോണിലൂടെ അല്ല നേരിട്ട് ഒന്നിച്ചു': സര്‍പ്രൈസ് ഉടന്‍ ഉണ്ടാകുമോ എന്ന് ചര്‍ച്ച.!

ബോളിവുഡ് താരങ്ങളുടെ നഗ്ന ഡീപ്പ് ഫേക്കുകളില്‍ നിര്‍ണ്ണായക തെളിവ്; അന്വേഷിച്ച് കണ്ടെത്തിയപ്പോള്‍ ട്വിസ്റ്റ്.!

Latest Videos
Follow Us:
Download App:
  • android
  • ios